നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈ%#% നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ് മൈ%%@: ഹരീഷ് പേരടി
Movie Day
നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈ%#% നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റ് മൈ%%@: ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd March 2022, 2:43 pm

കൊച്ചി: ലൈഫില്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം താന്‍ സെക്സ് ചെയ്തിട്ടുണ്ടെന്നും ഏതെങ്കിലും സ്ത്രീക്കൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ താന്‍ അത് അവരോട് നേരിട്ട് ചോദിക്കുമെന്നുമുള്ള നടന്‍ വിനായകന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

ഒരുത്തന്‍ അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ ചോദിക്കുമെന്നും അത് അവന്‍ ഇനിയും ആവര്‍ത്തിക്കുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറഞ്ഞിട്ടും, നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാന്‍ ജേണലിസ്റ്റുകള്‍ തയ്യാറായില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.

ആ വിഡ്ഢികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധീകരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു.

അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യു.സി.സിക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ലെന്നും
ഒരു പ്രത്യേകതരം ഫെമിനിസമാണ് ഇതെന്നും ഹരീഷ് പേരടി പറഞ്ഞു.

ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പൊലീസുമില്ലെന്നും അടുത്ത വനിതാ മതില്‍ നമുക്ക് വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരുത്തന്‍…അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും, അത് അവന്‍ ഇനിയും ആവര്‍ത്തിക്കും, ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും, ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (വെര്‍ബല്‍ റേപ്പ്) അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.

(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണലിസ്റ്റ് മൈരുകള്‍)

ആ വിഡ്ഢികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു. ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യു.സി.സിക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല.

ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്. ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രീ സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പൊലീസുമില്ല…അടുത്ത വനിതാ മതില്‍ നമുക്ക് വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്‌സാന്ദ ബാബ.

‘ഒരുത്തീ’സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു മീടു വിനെ കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

Content Highlight: Actor Hareesh peradi against Actor Vinayakan