സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ടറിഞ്ഞു; എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു; അപകടത്തിന് പിന്നാലെ ഗിന്നസ് പക്രു
Kerala News
സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ടറിഞ്ഞു; എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു; അപകടത്തിന് പിന്നാലെ ഗിന്നസ് പക്രു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2022, 9:27 pm

കൊച്ചി: അപകടത്തിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഗിന്നസ് പക്രു. താന്‍ സുഖമായിയിരിക്കുന്നുവെന്നും അപകടത്തില്‍ തനിക്ക് പരിക്കുകള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം താന്‍ നേരിട്ടറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

” ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ്.ഐ ഹുമയൂണ്‍ സാറിനും, സുഹൃത്തായ മാത്യു നൈനാനും, വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്‍ന്റ്‌സ് ഉടമ ടിജുവിനും നന്ദി. പ്രാര്‍ത്ഥിച്ചവര്‍ക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.
എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു,” അദ്ദേഹം പറഞ്ഞു.

ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.

 

Content Highlights:  Actor Guinness Pakru about accident