വെടിക്കെട്ട് വീരന്‍മാരുടെ ലിസ്റ്റില്‍ മിന്നല്‍ പിണറായി അഭിഷേക്; റെക്കോഡില്‍ കൂട്ടിന് വാര്‍ണറും!
Cricket
വെടിക്കെട്ട് വീരന്‍മാരുടെ ലിസ്റ്റില്‍ മിന്നല്‍ പിണറായി അഭിഷേക്; റെക്കോഡില്‍ കൂട്ടിന് വാര്‍ണറും!
ശ്രീരാഗ് പാറക്കല്‍
Thursday, 2nd April 2026, 9:00 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.

നിലവില്‍ 12 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 12 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും ഒമ്പത് റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുള്ളത്.

ഹൈദരാബാദിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും കാഴ്ചവെച്ചത്. 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയാണ് താരം പുറത്തായത്. 219.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കാര്‍തിക് ത്യാഗിക്കാണ് വിക്കറ്റ്.

അഭിഷേക് 21 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 228.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ബാറ്റിങ്.

കിടിലന്‍ പ്രകടനം കാഴ്ചവെച്ച അഭിഷേക് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ 30+ റണ്‍സ് നേടിയ ഓപ്പണര്‍മാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്താനാണ് അഭിഷേകിന് സാധിച്ചത്. മുന്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറിനൊപ്പമാണ് താരം റെക്കോഡ് പങ്കിടുന്നത്.

ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് വിന്‍ഡീസ് കരുത്തന്‍മാരായ സുനില്‍ ക്രിസ് ഗെയ്‌ലും സുനില്‍ നരെയ്‌നുമാണ്. ലിസ്റ്റിലെ ഏഴാമന്‍ ട്രാവിസ് ഹെഡ്ഡാണ്.

ഐ.പി.എല്ലില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 30+ റണ്‍സ് നേടിയ ഓപ്പണര്‍മാര്‍

ക്രിസ് ഗെയ്ല്‍ – 13

സുനില്‍ നരെയ്ന്‍ – 12

അഭിഷേക് ശര്‍മ – 11

ഡേവിഡ് വാര്‍ണര്‍ – 11

വിരേന്ദര്‍ സെവാഗ് – 8

ഫില്‍ സാള്‍ട്ട് – 7

ട്രാവിസ് ഹെഡ് – 6

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ഗ്രീന്‍*, അംകൃഷ് രഘുവാംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍*, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ബ്ലെസിങ് മുസാരബാനി, കാര്‍ത്തിക് ത്യാഗി

ഇംപാക്ട് സബ്ല്: ഫിന്‍ അലന്‍, മനീഷ് പാണ്ഡെ, തേജസ്വി സിങ്, സൗരഭ് ദുബെ, റോവ്മാന്‍ പവല്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്*, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍*, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, സലില്‍ അറോറ, ഹര്‍ഷ് ദുബെ, ശിവങ് കുമാര്‍, ഡേവിഡ് പെയ്ന്‍, ജയദേവ് ഉനദ്കട്ട്

ഇംപാക്ട് സബ്ല്: ഹര്‍ഷല്‍ പട്ടേല്‍, ലിയാം ലിവിങ്സ്റ്റണ്‍*, ഇഷാന്‍ മലിംഗ, ആര്‍. സൂരന്‍, സാക്കിബ് ഹുസൈന്‍

Content Highlight: Abhishek Sharma In Great Record Achievement IPL As A Opener

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ