‘നിങ്ങള്‍ 600-650 റണ്‍സ് നേടൂ. അത്രയും റണ്‍സ് നേടിയാല്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും, ന്യായമായി പറഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റിന്റെയും റണ്‍സിന്റെയും കാര്യത്തില്‍ യശസ്വി ജെയ്‌സ്വാളിന് കഴിഞ്ഞ മൂന്ന് സീസണുകള്‍ മികച്ചതായിരുന്നു.
യശസ്വി ജെയ്‌സ്വാള്‍
അദ്ദേഹം സ്ഥിരമായി റണ്‍സ് നേടുന്നുണ്ട്, പക്ഷെ ഓറഞ്ച് ക്യാപ്പ് നേടിയിട്ടില്ല, . അതിനാല്‍ യശസ്വി ജെയ്‌സ്വാളിന് ഒരു ബമ്പര്‍ സീസണ്‍ ഉണ്ടാകുമെന്നും അദ്ദേഹം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരില്‍ ഒരാളാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യയുടെ ക്യാപ്പ് വളരെ അകലെയാകില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
രാജസ്ഥാന് വേണ്ടി കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്ന് 559 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. 2024ല്‍ 435 റണ്‍സും 2023ല്‍ 625 റണ്‍സും താരം ടീമിന് വേണ്ടി നേടിക്കൊടുത്തിട്ടുണ്ട്.
ഐ.പി.എല്ലില്‍ 66 ഇന്നിങ്‌സില്‍ നിന്ന് 2166 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. 124 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 34.4 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ ബാറ്റിങ്. 152.9 എന്ന പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യുന്ന ജെയ്‌സ്വാളിന് രണ്ട് സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും ടൂര്‍ണമെന്റിലുണ്ട്.