അവര്‍ യോഗ്യതയുടെ അടുത്ത് പോലും എത്തുമെന്ന് തോന്നുന്നില്ല: ആകാശ് ചോപ്ര
Cricket
അവര്‍ യോഗ്യതയുടെ അടുത്ത് പോലും എത്തുമെന്ന് തോന്നുന്നില്ല: ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Sunday, 3rd May 2026, 11:27 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്യാപ്റ്റന്‍സിയിലെ പി

ഴവും ബൗളിങ്ങില്‍ പ്രധാന ബൗളര്‍മാര്‍ക്ക് ഓവര്‍ ബാക്കിവെച്ചതും ചോപ്ര ചൂണ്ടിക്കാട്ടി. വലിയ കളക്കാര്‍ പ്രകടനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ്

‘ഏഴാം നമ്പറില്‍ നിങ്ങളുടെ ബാറ്റിങ് അവസാനിച്ചു, കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലെയറിനെ ഉപയോഗിച്ചില്ല. ഈ മത്സരത്തില്‍ പ്രധാന ബൗളര്‍മാര്‍ക്ക് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു, പക്ഷേ അവരെ കൊണ്ടുവന്നപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു.

വലിയ കളിക്കാര്‍ നന്നായി പ്രകടനം കാഴ്ചവെയ്ക്കുന്നില്ല. ഒന്നും ശരിയായി നടക്കുന്നില്ല. അവര്‍ക്ക് ഇപ്പോഴും യോഗ്യത നേടാന്‍ കഴിയും, പക്ഷേ അവര്‍ എങ്ങനെ കളിക്കുന്നത് കാണുമ്പോള്‍, അവര്‍ യോഗ്യതയുടെ അടുത്ത് പോലും എത്തുമെന്ന് തോന്നുന്നില്ല.

വലിയ പേരുകളുള്ള കളിക്കാര്‍ നിലവില്‍ വളരെ ശരാശരി പ്രകടനമാണ് നടത്തുന്നത്. അവരില്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പിന്നെ സെഞ്ച്വറി നേടിയിട്ടും തിലക് വര്‍മ എന്നിവരുള്‍പ്പെടുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്. അതേസമയം തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

Content Highlight: Aakash Chopra talking About Mumbai Indians

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ