ഫുട്‌ബോളില്‍ മത്സരം നടക്കുന്നതിനിടെ പല കാരണങ്ങള്‍ കൊണ്ട് മത്സരം നിര്‍ത്തിവെക്കാറുണ്ട്. പിച്ചിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥ എന്നീ കാരണങ്ങളാലാണ് പല മത്സരങ്ങളും നിര്‍ത്തിവെക്കാറ്.
അടുത്തിടെ നടന്ന ഫിഫ ലോകകപ്പിലും, ക്ലബ്ബ് ഫുട്‌ബോളിലും മത്സരം നിര്‍ത്തിവെക്കുന്ന സംഭവങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വ്യത്യസ്തമായ കാരണത്താല്‍ ഒരു മത്സരം നിര്‍ത്തിവെച്ചതാണ് ആരാധകര്‍ കൗതുകകരമായി നോക്കികാണുന്നത്.
ഉറുഗ്വേയിലെ രണ്ടാം ഡിവിഷനില്‍ നടന്ന ഒരു മത്സരമാണ് നിര്‍ത്തിവെച്ചത്. മോണ്ടെവീഡിയോയും പെയ്സാണ്ടുവും തമ്മിലുള്ള മത്സരം പന്ത് റോഡിലേക്ക് പോയതിനെ തുടര്‍ന്നാണ് അല്‍പ നേരം നിര്‍ത്തിവെക്കേണ്ടി വന്നത്.
മത്സരത്തിന്റെ 24ാം മിനിട്ടില്‍ ബോള്‍ ക്ലിയര്‍ ചെയ്യുന്നതിനിടെ പന്ത് സ്റ്റേഡിയത്തിന്റെ മതിലിന്റെ മുകളിലൂടെ പോയി അടുത്തുള്ള പ്രധാനപ്പെട്ട ഹൈവേയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
പിന്നീട് വന്ന വാഹനങ്ങള്‍ പെട്ടെന്ന് തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
പ്യൂബ്ലോ വിക്ടോറിയയിലാണ് എസ്റ്റാഡിയോ പാര്‍ക്ക് എ.എന്‍.സി.എ.പി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഏകദേശം 1500 ഓളം ആരാധകരെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണിത്.
മത്സരം താത്കാലികമായി നിര്‍ത്തിവെച്ചെങ്കിലും ഈ സംഭവത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. മത്സരത്തിയതില്‍ മോണ്ടെവീഡിയോണ് വിജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം.
Content Highlight: A match in Uruguay’s second division has been suspended as football goes on the road