'ഇത് ഞങ്ങളുടെ അണ്ണനാടാ..' കുട്ടി ആരാധകന്റെ സ്നേഹപ്രകടനത്തിൽ കണ്ണ് നിറഞ്ഞ് ചാക്കോച്ചൻ
malayalam movie
'ഇത് ഞങ്ങളുടെ അണ്ണനാടാ..' കുട്ടി ആരാധകന്റെ സ്നേഹപ്രകടനത്തിൽ കണ്ണ് നിറഞ്ഞ് ചാക്കോച്ചൻ
നന്ദന. ടി
Sunday, 2nd August 2026, 6:32 pm

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. നടനോടുള്ള ഒരു കുട്ടി ആരാധകന്റെ ഹൃദ്യമായ സ്നേഹപ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിദ്യാർത്ഥികളിലൊരാൾ കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന ചടങ്ങിനിടെയായിരുന്നു ഈ കാഴ്ച.

ലിയോ തേർട്ടീന്ത് സ്കൂളിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാഥിതിയായാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. വേദിയിൽ താരത്തെ സ്വീകരിക്കാൻ റോസാപ്പൂവുമായി എത്തിയ വിദ്യാർത്ഥിയെ കുഞ്ചാക്കോ ബോബൻ ചേർത്തുപിടിച്ചിരുന്നു.

പിന്നീട് താരം സദസിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ഓടിവന്ന് വിദ്യാർത്ഥി കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ചത്. ആ സമയം നിറഞ്ഞ ചിരിയോടെ കുട്ടിയെ ചേർത്തുപിടിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബൻ. Photo. The Indian Express

പിന്നീട് താരത്തിന്റെ കവിളിൽ ഉമ്മകൾ നൽകിയ ശേഷം ഇത് ഞങ്ങളുടെ അണ്ണനാടാ എന്ന് ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്. കുട്ടി പോയശേഷം തന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുന്ന താരത്തിന്റെ കാഴ്ച പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്നതായിരുന്നു. ആ സ്നേഹം പോരേ ചാക്കോച്ചന്, മനം നിറയ്ക്കുന്ന കാഴ്ച എന്നിങ്ങനെയുള്ള കമന്റുകളോടെ പ്രേക്ഷകർ ഏറ്റെടുത്ത വീഡിയോ വൈറലാണ്.

ചടങ്ങിൽ ഉദ്ഘാടകനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും സംസാരിച്ച ശേഷമാണ് വിദ്യാർത്ഥി മടങ്ങിയത്. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിച്ച ഉന്മാദം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ചാക്കോച്ചൻ ചടങ്ങിനെത്തിയത്. ഉന്മാദത്തിലെ ചാക്കോച്ചന്റെ അഭിനയത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: A heart warming video of a young student expressing his affection for actor Kunchacko Boban is going viral on social media

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം