എഡിറ്റര്‍
എഡിറ്റര്‍
തൂക്കുകയറിന്റെ കുടുക്കിനിണങ്ങിയ കഴുത്തു തിരയുന്നവര്‍
എഡിറ്റര്‍
Saturday 10th May 2014 1:21pm

[nextpage title=”തൂക്കുകയറിന്റെ കുടുക്കിനിണങ്ങിയ കഴുത്തു തിരയുന്നവര്‍”]


നമുക്ക് ഉണ്ടെന്ന് നമ്മള്‍ അവകാശപ്പെടുന്ന നീതിബോധത്തെ കണക്കിനു കളിയാക്കുന്ന കഥയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓര്‍മിപ്പിച്ചത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ആരോഗ്യരംഗത്തെ ഡോക്ടര്‍മാര്‍ക്കിടയിലും നടക്കുന്ന റൂബല്ല വാക്‌സിന്‍ ചര്‍ച്ചയുടെ ഗതിവിഗതികള്‍ ആണ്, ഉയര്‍ന്ന സാമൂഹ്യ നീതി ബോധമുണ്ടെന്ന് നമ്മള്‍ കരുതുന്ന ചില ഡോക്ടര്‍മാര്‍ നടത്തിയ മാധ്യമ വിചാരണയും അഭിപ്രായപ്രകടനങ്ങളുമാണ്.


ruballa-500

black-lineഒപീനിയന്‍ / ഡോ. ഹരി. പി.ജിblack-line

dr.-pg-hariപ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്റെ ഗോവര്‍ധനന്റെ യാത്രകള്‍ എന്ന നോവലിന് ആധാരം നൂറ്റമ്പതു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഭാരതേന്ദു ഹരിശ്ചന്ദ്ര എന്ന പ്രതിഭാശാലി എഴുതിയ ലഘുഹാസ്യ നാടകമാണ്. ആട്ട, പരിപ്പ്,അരി, വിറക്, ഉപ്പ്, നെയ്യ്, പഞ്ചസാര ഇങ്ങനെ എല്ലാ സാധനങ്ങളും രൂപക്ക് ഒരു സേര്‍ എന്ന നിരക്കില്‍ വില്‍ക്കപ്പെടുന്ന അവിടുത്തെ നീതിയുക്തമായ ബസാര്‍.

കല്ലുവിന്റെ മതിലുവീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും ഭിശ്തിക്ക് വലിയ മാസ്‌ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്.

അവസാനം തൂക്കു കയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തില്‍ കടക്കുന്നതില്ലന്നതിനാല്‍ കഴുവിലേറ്റാന്‍ പോവുന്ന കുടുക്കിന് ഇണങ്ങുന്ന കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ധന്‍.ruballa--300

നമുക്ക് ഉണ്ടെന്ന് നമ്മള്‍ അവകാശപ്പെടുന്ന നീതിബോധത്തെ കണക്കിനു കളിയാക്കുന്ന കഥയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓര്‍മിപ്പിച്ചത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ആരോഗ്യരംഗത്തെ ഡോക്ടര്‍മാര്‍ക്കിടയിലും നടക്കുന്ന റൂബല്ല വാക്‌സിന്‍ ചര്‍ച്ചയുടെ ഗതിവിഗതികള്‍ ആണ്, ഉയര്‍ന്ന സാമൂഹ്യ നീതി ബോധമുണ്ടെന്ന് നമ്മള്‍ കരുതുന്ന ചില ഡോക്ടര്‍മാര്‍ നടത്തിയ മാധ്യമ വിചാരണയും അഭിപ്രായപ്രകടനങ്ങളുമാണ്.

കേരളത്തില്‍ ആറു ലക്ഷത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍, അവരില്‍ ഗവ.എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന മൂന്നര ലക്ഷം കുട്ടികള്‍ക്ക് ദേശീയ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 ഫെബ്രുവരി മുതല്‍ റൂബെല്ല വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ചതാണ് സംവാദങ്ങളുടെ തുടക്കം.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ പല ഡോക്ടര്‍മാരും ശിശുരോഗ വിദഗ്ധര്‍, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരും രംഗത്തുവന്നു. ഇത്തരം പദ്ധതികളുടെ മനുഷ്യാവകാശ ലംഘനം,പെണ്‍കുട്ടികളുടെ സ്വയം നിര്‍ണയാവകാശത്തിന്‍മേലുള്ള കടന്നു കയറ്റം, അശാസ്ത്രീയകമ്പോള രാഷ്ട്രീയ താല്‍പര്യങ്ങള്‍, തുടങ്ങിയ വിവിധ വശങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതികരണങ്ങള്‍.

പള്‍സ് പോളിയോ പദ്ധതി മുതല്‍ തന്നെ ഇത്തരം പദ്ധതികളുടെ വിശ്വാസ്യത നഷട്‌പെട്ട കേരളത്തില്‍ ഇതിനെയും വിമര്‍ശന ബുദ്ധിയോടെ തന്നെയാണ് സമീപിച്ചത്. എറണാകുളത്തെ പബ്ലിക് ലൈബ്രറിയില്‍ ഒത്തു ചേര്‍ന്ന ഒരുകൂട്ടം യുവതീ യുവാക്കള്‍ ഇതെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പൊതു ജനങ്ങളോട് തുറന്നു പറയാനും തീരുമാനിച്ചു.

മംഗളം ദിപത്രത്തിലെ സിദ്ധാര്‍ഥ്, കേരള കൗമുദിയിലെ വി.സി ഹരീഷ്, മാധ്യമത്തിലെ കെ.എ സൈഫുദ്ധീന്‍, വേണു കള്ളാര്‍, തേജസിലെ അംബിക എന്നിവര്‍ വാര്‍ത്തകളിലൂടെ ഔദ്യോഗിക വിശദീകരണത്തിനപ്പുറമുള്ള അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടി. മാധ്യമത്തിലെ വി.പി റജീനയും മാതൃഭുമി ആഴ്ചപ്പതിപ്പിലെ മനില.സി മോഹനും  ശക്തമായി തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തി.

ഇന്ത്യാവിഷനിലെ വിനീഷ് കുമാറും മീഡിയവണിലെ മൂര്‍ത്തിയും അമൃതയും കൈരളിയും കേരളത്തിലെ രക്ഷാകര്‍ത്താക്കളുടെയും പെണ്‍കുട്ടികളുടെയും ആശങ്കകള്‍ പങ്കുവെച്ചു. കേരളീയം മാസികയിലും ഡൂള്‍ ന്യൂസ്. കോമിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അജിത, സുഗതകുമാരി, പ്രൊഫ. ഗീത തുടങ്ങി വിവിധ മേഖലകളില്‍ പ്രമുഖര്‍ അടക്കം പ്രതികരിച്ചു.

അലോപ്പതി വൈദ്യ ശാസ്ത്രത്തിന്റെ ഭാഗത്തു നിന്നോ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നോ യാതൊരു തരത്തിലുമുള്ള വിശദീകരണത്തിനോ പ്രതികരണത്തിനോ ആരും തയാറായില്ല. എഴുത്തുകാരിയും ഗൈനക്കോളജിസ്റ്റുമായ ഡോ.ഖദീജാ മുംതാസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.മാധവന്‍ കുട്ടി എന്നിവര്‍ മാത്രമാണ് പരസ്യമായൊരു പ്രതികരണത്തിനു തയാറായത്. രണ്ടുപേരും ഇതിന്റെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാട്ടി പദ്ധതി അനാവശ്യമാണെന്ന് പ്രഖ്യാപിച്ചു.

പദ്ധതി നടത്തിപ്പിനായി സ്‌കൂളുകളില്‍ എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പലയിടത്തും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ചോദ്യങ്ങള്‍ക്കു മുന്‍പിന്‍ പിന്‍വാങ്ങേണ്ടി വന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ‘എത്തിക്കല്‍ മെഡിക്കല്‍ ഫോറം’ എന്ന ഡോക്ടര്‍മാരുടെ സംഘടന കഴിഞ്ഞ വനിതാ ദിനത്തില്‍ റൂബല്ലയെ കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ചത്.

വേദിയിലും സദസ്സിലും വ്യക്തമായ മേല്‍ക്കെ ഉണ്ടായിട്ടും അവിടെ ഉണ്ടായിരുന്ന ചുരുക്കം ചില പത്രപ്രവര്‍ത്തകരും മറ്റും ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് കൃത്യമായും ശാസ്ത്രീയമായും മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തില്‍ വ്യാപകമായ പ്രതിരോധ മരുന്നു പ്രയോഗത്തിലൂടെ ഇടപെടാന്‍ തക്കവണ്ണമുള്ള സാമൂഹികആരോഗ്യ പ്രശ്‌നമല്ല റൂബല്ല. ഇത്തരം മരുന്നു പ്രയോഗങ്ങള്‍ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. കൂടുതല്‍ ശക്തമായ രോഗാണു വഴി രോഗം കൂടുതല്‍ സങ്കീര്‍ണമാവാന്‍ സാധ്യതയുണ്ട്. തുടങ്ങി വേദിയില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങളെ  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തന്നെ സമ്മതിച്ചു.

[nextpage title=”വിവരാവകാശം ‘വിവരമില്ലാത്തവരുടെ’ അവകാശമോ?”]

 

black-lineറൂബല്ല വാക്‌സിനുമായി ബന്ധപ്പെട്ട് ആദ്യം നടന്ന ചര്‍ച്ചകളില്‍ വാക്‌സിന്‍ അനുകൂല നിലപാടുള്ള ഡോക്ടമാര്‍ പ്രഖ്യാപിച്ചത് സി.ആര്‍.എസ് മൂലം ജന്മവൈകല്യം സംഭവിക്കുന്നത് ഒരു കുട്ടിയാണെങ്കില്‍ പോലും അതു തടയേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തമാണെന്നൊക്കെയായിരുന്നു. പറ്റിയാല്‍ വാക്‌സിഷേന്‍ ഇന്നു തന്നെ തുടങ്ങണമെന്ന് പറയുന്ന ഈ ഡോക്ടര്‍മാര്‍ ആരും WHO പദ്ധതിയായ് മുകളില്‍ നിന്ന് കെട്ടിയിറക്കുന്നതുവരെ ഇതിനെക്കുറിച്ച് മിണ്ടിയിട്ടില്ല.black-line

ruballa-600ഈ സന്ദര്‍ഭത്തിലാണ് റൂബല്ല വാക്‌സിനേഷനുമായി ബന്ധപ്പെട്ട  പ്രധാനപ്പെട്ട വിവാരാവകാശ മറുപടികള്‍  ലഭിക്കുന്നത്. യാതൊരു പഠനങ്ങളോ കണക്കുകളോ ഇല്ലാതെയാണ് റൂബല്ല വാക്‌സിനേഷന്‍ ആരംഭിച്ചത് എന്ന വാദം ശരിയാണെന്ന് ആ മറുപടിയില്‍ തെളിഞ്ഞു. രോഗബാധ നിരക്ക്, മരണ നിരക്ക്, വാക്‌സിന്റെ ഫലപ്രാപ്തി നിരക്ക്, പാര്‍ശ്വ ഫലങ്ങള്‍ തുടങ്ങി ഒരു മരുന്നിനെ കുറിച്ചും രോഗത്തെക്കുറിച്ചും ശാസ്ത്രീയമായി വിലയിരുത്താന്‍ ആവശ്യമായ ഒരുവിധ വിവരങ്ങളും കേരളത്തില്‍ ഇല്ലായെന്ന് ആരോഗ്യവകുപ്പിന് തുറന്നു സമ്മതിക്കേണ്ടിവന്നു.

ആരോഗ്യ രംഗത്തെ വര്‍ത്തമാന കാല അവസ്ഥ, പ്രതിസന്ധികള്‍, പരിഹാരങ്ങള്‍ തുടങ്ങി നാനാവശങ്ങളും പരിശോധിക്കുന്ന  ഒരു ചര്‍ച്ച, വിദഗ്ധരും മാധ്യമപ്രവര്‍ത്തകരും, സാധാരണക്കാരും ക്രിയാത്മകമായി ഇടപടുമെന്ന അത്യാഗ്രഹത്തിലാണ് എനിക്ക് കിട്ടിയ വിവരാവകാശ മറുപടിയും അതിന്റെ അടിസ്ഥാനത്തില്‍ കെ.എ. സൈഫുദ്ധീന്‍ മാധ്യമത്തില്‍ എഴുതിയ വാര്‍ത്തയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ഭാരതേന്ദു ഹരിശ്ചന്ദ്രയിലേക്കും ചൗപട് രാജാവിലേക്കും എന്നെ വീണ്ടും എത്തിക്കുന്നത്.

200വര്‍ഷം മുമ്പ് ജീവിച്ച ചൗപട് രാജാവിനെപോലും ലജ്ജിപ്പിക്കുന്ന നീതിബോധവും യുക്തി ബോധവുമായാണ് ഇത്തരം വിഷയങ്ങളില്‍ അവസാനവാക്ക് പറയാനുള്ള അറിവും അധികാരവും അവകാശവും ഞങ്ങള്‍ക്ക് മാത്രമാണെന്ന് കരുതുന്ന ഒരുകൂട്ടം ഡോക്ടര്‍മാരും ലോകാരോഗ്യ സംഘടനയെയും ആരോഗ്യ വകുപ്പിനെയും മതങ്ങള്‍ക്ക് ദൈവങ്ങള്‍ എന്ന പോലെ കരുതുന്ന കുറച്ചുപേരും ഇടപെട്ടത്.

ആരോഗ്യ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ തിരിഞ്ഞാല്‍ തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൗകര്യങ്ങളും ഭാവിയില്‍ പ്രതീക്ഷിക്കുന്ന ചില സ്ഥാനങ്ങളും അതുവഴി ലഭിച്ചേക്കാവുന്ന നേട്ടങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവും, എങ്കിലും സാമൂഹ്യശാസ്ത്രനീതി ബോധം തെളിയിക്കാന്‍ ആരെയെങ്കിലും കുറ്റവിചാരണ നടത്തിയേ പറ്റൂ എന്ന ബോധ്യവും എന്നാല്‍ പിന്നെ കുടുക്കിനിണങ്ങിയ കഴുത്തുമായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെയാകാം എന്ന പരിഹാസവും മനോഭാവവും ഇവരില്‍ പ്രകടമാണ്.ruballa-virus

അതുകൊണ്ട് തന്നെ ചര്‍ച്ചയുടെ ഗുണപരവും ജനാധിപത്യപരവുമായ വികാസത്തനു പകരം കേവല വ്യക്തി ഹത്യയിലേക്കും ദുരഭിമാന സംരക്ഷണത്തിലേക്കും ഇതു വഴിമാറി.

കേരളത്തില്‍ ഏറെ പ്രവര്‍ത്തന ചരിത്രമുള്ള ശാസ്ത്ര സംഘടനയെ നയിക്കുന്ന, ഭാവിയിലെ ഡോക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശവും പാഠങ്ങളും പറഞ്ഞുകൊടുക്കുന്ന സ്ഥാനം അലങ്കരിക്കുന്നയാള്‍ സംവാദത്തിലേക്ക് കടന്നുവരുന്നത് വളരെ നാടകീയമായാണ്. അദ്ദേഹം എഴുതുന്നതും പറയുന്നതും രണ്ടാമതൊന്ന്  വായിച്ചുനോക്കുക പോലും ചെയ്യാതെ എടുത്ത് പ്രയോഗിക്കുന്ന ഒരു ശിശുരോഗ വിദഗ്ധന്‍ വഴിയാണ് രംഗപ്രവേശം.

മാധ്യമത്തെ ജമാഅത്തെ ഇസ്ലാമി പത്രമെന്നും ഇന്ത്യാവിഷനെ ‘ഇന്ത്യാവിഷ’മെന്നും മാതൃഭൂമിയെ മാധ്യമമാകാന്‍ ശ്രമിക്കുന്ന വീരന്റെ പത്രമെന്നുമൊക്കെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ മാത്രമല്ല, പത്രപ്രവര്‍ത്തകരുടെ ശാസ്ത്രജ്ഞാനം എന്ത്? വിദ്യാഭ്യാസ യോഗ്യത എത്ര?വിവരാവകാശം വിവരമില്ലാത്തവരുടെ അവകാശമായി എന്നും, വാക്‌സിനെ എതിര്‍ക്കുന്ന ഹോമിയോപതിക്കാരന്‍ ഹരി പി.ജിയും പ്രകൃതിരനായ ജേക്കബും ഇത്തരം വാര്‍ത്തകള്‍ എടുത്തുപയോഗിക്കുന്നില്ലേ? എന്നുമൊക്ക ചോദിച്ചുകൊണ്ട് സ്തുതിപാഠകരുടെ കയ്യടിയും ഹിയര്‍,ഹിയര്‍ വിളികളും ഏറ്റു വാങ്ങി.

കെ.എ സൈഫുദ്ധീനോടും വി.പി റജീനയോടും ചോദിച്ച് പത്രപ്രവര്‍ത്തകരെന്ന നിലയില്‍ അവര്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടും  അതേ ചോദ്യങ്ങള്‍ തന്നെ മാതൃഭൂമിയിലെ മനിലയോടും ചോദിക്കുന്നു. മറ്റൊരാള്‍ റൂബല്ല പ്രതിരോധ മരുന്നിനെ എതിര്‍ക്കുന്നവരോട് പേവിഷ പ്രതിരോധത്തെ കുറിച്ചും വസൂരി പ്രതിരോധത്തെ കുറിച്ചും എന്തുപറയുന്നു എന്ന് ചോദിച്ച് ഈ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നു.

മറുവശത്ത് നില്‍ക്കുന്നവര്‍ മുഴുവന്‍ അലോപതിയെയും എല്ലാ പ്രതിരോധ മരുന്നുകളെയും എതിര്‍ക്കുന്നവരാണ് എന്ന മുന്‍വിധി പ്രകടിപ്പിക്കുന്നു. റൂബല്ല വാക്‌സിനെ കുറിച്ച് പൊതു ജനാരോഗ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും ഉയര്‍ത്തിയ ശാസ്ത്രീയമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ പകരം ചില മറു ചോദ്യങ്ങളു (തീര്‍ത്തും അപ്രസക്തമായവ)മായി സംഘടിത അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് ഉണ്ടായത്.
[nextpage title=”ശാസ്ത്രം ആരുടെ കുത്തക?”]

 

black-lineലോകാരോഗ്യ സംഘടനയുടെ ഏത് രോഗത്തെ കുറിച്ചുള്ള സര്‍വയലന്‍സ് പഠനങ്ങളും പ്രതിരോധ പദ്ധതികളുടെ പ്രവര്‍ത്തന രേഖയും ഓരോ സ്ഥലത്തിന് അനുയോജ്യമായ രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. ലിങ്ക് അയച്ചു തന്ന പഠനങ്ങളില്‍ ലോകാരോഗ്യ സംഘടനാ ബുള്ളറ്റിന്‍ പരാമര്‍ശിക്കുന്നുണ്ട്. (bull: world health org:2004:82:259:64)അതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.ആര്‍.എസ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

black-linemk-muneer

ജീവിതത്തിലെ മറ്റു മേഖലകളെയും മറ്റു ചികില്‍സാ രീതികളെയും  യുക്തിയുടെയും ശാസ്ത്രീയതയുടെയും കുഴലിലൂടെ മാത്രം നോക്കുന്നവര്‍ കേരളത്തില്‍ റൂബല്ല രോഗ നിരക്കോ കണ്‍ജനിറ്റല്‍ റൂബല്ല സിന്‍ഡ്രോമിന്റെ (സി.ആര്‍.എസ്) കണക്കുകളോ പഠനങ്ങളോ ഇല്ലാതെ ഇത്തരത്തില്‍ ഒരു മരുന്നുവിതരണത്തിനിറങ്ങിയ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധിക്കുന്നതിനു പകരം ഇത് ചോദിച്ച എനിക്ക് നേരെ അക്കമിട്ട് 22 പഠനങ്ങളുടെ ലിസ്റ്റ് അയച്ചു തന്നുകൊണ്ട് തന്റെ വാദങ്ങളാണ് ശാസ്ത്രീയമെന്ന് ‘തോന്നിപ്പിക്കുന്നു’.

അടുത്ത നിമിഷത്തില്‍ ഇനിയൊരുത്തനും ഇതുവഴി വരില്ലായെന്നൊരു ഡോക്ടറുടെ കമന്റ് കൂടി എത്തുന്നു. കേരളത്തില്‍ വാക്‌സിന്‍ തുടങ്ങുന്നതിനു എന്തെങ്കിലും പഠനം  എന്നതിന് 1970കള്‍ മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ച ആനുകാലികങ്ങളുടെ ലിങ്ക് അയച്ചുതരുന്നു. തന്റെ വാദങ്ങള്‍ക്ക്  യോജ്യമാണോ ഈ പഠനങ്ങള്‍ എന്നുപോലും സുക്ഷ്മ പരിശോധന നടത്താതെയാണ് ഇതെന്ന് കാണാം. ഒരുപക്ഷെ, പഠനങ്ങളൊന്നും വായിക്കാന്‍ വാക്‌സിന്‍ വിരുദ്ധര്‍ മിനക്കെടില്ല എന്ന മുന്‍വിധിയില്‍ നിന്നാവും ഇത്തരം ലിങ്കുകള്‍ അയക്കാന്‍ ധൈര്യം കിട്ടിയത്.

ഈ പഠനങ്ങളില്‍ രണ്ടെണ്ണം ഒഴികെ ബാക്കി മുഴുവന്‍ കേരളത്തിനു പുറത്തുള്ളവയാണ്. 22 പഠനങ്ങളില്‍ ആകെ നാല് എണ്ണം മാത്രമാണ് 2005നുശേഷം നടത്തിയവ. ആറ് എണ്ണം മുപ്പതിലധികം വര്‍ഷം പഴക്കമുള്ള പഠനങ്ങള്‍ ആണ്. കേരളത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒന്ന് 1982ലും ഒരെണ്ണം 2010ലുമാണ്. ഇതു കൂടാതെ ഒരു പഠനം കൂടിയുണ്ട് കേരളത്തില്‍. അത് അദ്ദേഹത്തിനു വിട്ടുപോയതാവാം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫര്‍ ഡോ. ടി. ജയകൃഷ്ണന്‍ 2013ല്‍ നടത്തിയതാണ് ഇത്. ഈ മൂന്നു പഠനങ്ങളും താരതമ്യം നടത്തുമ്പോള്‍ തന്നെ കേരളത്തില്‍ റൂബല്ലാ വാക്‌സിന്റെ ആവശ്യമില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയും.

2003- 2006 കാലയളവില്‍ ഗര്‍ഭിണികളില്‍ നടത്തിയ പഠനങ്ങളില്‍ 34ശതമാനം സ്ത്രീകളില്‍ രോഗ സാധ്യത കാണുന്നു എന്നാണ് പരീക്ഷണ ഫലമെന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നു. 2013ല്‍ ഡോക്ടര്‍ ജയകൃഷ്ണന്‍ നടത്തിയ പഠനത്തില്‍ 68 ശതമാനം പേരിലും കൗമാരമാവുമ്പോഴേക്കും പ്രതിരോധ ശേഷി ആര്‍ജിച്ചിരിക്കുന്നു. 32ശതമാനം പേരില്‍ ഭൂരിഭാഗത്തിനും വിവാഹത്തിനു മുമ്പ് തന്നെ സ്വാഭാവിക രോഗപ്രതിരോധ ശേഷി ലഭ്യമാവാനുള്ള സാധ്യത നിലനില്‍ക്കുന്നു.

dr.-k-madhavan-kuttyആ അര്‍ഥത്തില്‍ വ്യാപകമായ രോഗ പ്രതിരോധ പദ്ധതിക്കു മുമ്പുതന്നെ  രോഗ നിരക്ക് കുറയുന്നു എന്നുതന്നെ വലിയിരുത്താം. ഡോ: ജയകൃഷ്ണന്റേതടക്കമുള്ള പഠനങ്ങള്‍ കേരളത്തിലെ കണ്‍ജിനന്റല്‍ റൂബല്ലാ സിന്‍ഡ്രോം സാധ്യത യഥാര്‍ഥ ചിത്രം വെളിവാക്കുന്നു എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ, കരളത്തില്‍ വാക്‌സിന്‍ പ്രയോഗത്തിന് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളിലെ പരാമര്‍ശവും മതിയെന്നും കരുതുന്നവര്‍ ഈ താതമ്യത്തെയും അംഗീകരിക്കേണ്ടതല്ലേ?

പ്രകോപിതനായി മറ്റൊരു ഡോക്ടര്‍ ചോദിച്ചത് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കെന്താ ജനിതക പ്രത്യേകതകള്‍ വല്ലതുമുണ്ടെന്നാണോ എന്നാണ്. സാമൂഹ്യ ആരോഗ്യം വിലയിരുത്തുന്ന എല്ലാ മാനദണ്ഡങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളിലായിരിക്കും. ഇത് റൂബല്ലയില്‍ മാത്രമായി മാറ്റം ഉണ്ടാകില്ല എന്ന സാധാരണ യുക്തിയില്‍ നിന്നാണ് ആ ചോദ്യം ജനിതക പ്രെത്യേകതകളെ കുറിച്ചല്ല.  മറ്റൊരു സംശയം എനിക്ക് നേരെ ഉയര്‍ത്തിലത്, ലോകാരോഗ്യ സംഘടന പ്രാദേശിക പഠനങ്ങളുടെ ആവശ്യകതയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന എന്റെ പരാമര്‍ശത്തിനു തെളിവ് ചോദിച്ചുകൊണ്ടാണ്. അതും പ്രശസ്തനായ മറ്റൊരു ഡോകട്‌റാണെന്നുള്ളത് യാദൃഛികമല്ല.

ലോകാരോഗ്യ സംഘടനയുടെ ഏത് രോഗത്തെ കുറിച്ചുള്ള സര്‍വയലന്‍സ് പഠനങ്ങളും പ്രതിരോധ പദ്ധതികളുടെ പ്രവര്‍ത്തന രേഖയും ഓരോ സ്ഥലത്തിന് അനുയോജ്യമായ രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. ലിങ്ക് അയച്ചു തന്ന പഠനങ്ങളില്‍ ലോകാരോഗ്യ സംഘടനാ ബുള്ളറ്റിന്‍ പരാമര്‍ശിക്കുന്നുണ്ട്. (bull: world health org:2004:82:259:64)അതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.ആര്‍.എസ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഞാന്‍ കരുതുന്നത് ഇത്തരം രോഗ പ്രതിരോധ പദ്ധതികള്‍ക്ക് ഇത് ആവശ്യമുള്ളതുകൊണ്ടാണ്. അതല്ല, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നടത്തിയ പഠനം മതി എല്ലായിടത്തും രോഗപ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിക്കാനെന്ന് WHO എവിടെയെങ്കിലും പറയുന്നുണ്ടെങ്കില്‍ കാണിച്ചുതരൂ ഞാന്‍ എന്റെ മുന്‍ നിലപാട് തിരുത്താന്‍ തയാറാണ്. ഇന്ത്യയുടെ ദേശീയ വാക്‌സിന്‍ നയം (2011:ചാപ്റ്റര്‍ 3,പേജ് നമ്പര്‍ 5) പകര്‍ച്ചവ്യാധി രോഗങ്ങളുടെ കണക്കെടുപ്പ് ശക്തിപ്പെടുത്തേണ്ട ആവശ്യകത കൃത്യമായി പറയുന്നുണ്ട്. അതും ജില്ലാ തലം വരെ കണക്കെടുപ്പ് നടത്തണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
[nextpage title=”എന്തുകൊണ്ട് ഇപ്പോള്‍ ഈ യുദ്ധ സന്നാഹം?”]

 

black-lineദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ പല ഡോക്ടര്‍മാരും ശിശുരോഗ വിദഗ്ധര്‍, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരും രംഗത്തുവന്നു. ഇത്തരം പദ്ധതികളുടെ മനുഷ്യാവകാശ ലംഘനം,പെണ്‍കുട്ടികളുടെ സ്വയം നിര്‍ണയാവകാശത്തിന്‍മേലുള്ള കടന്നു കയറ്റം, അശാസ്ത്രീയകമ്പോള രാഷ്ട്രീയ താല്‍പര്യങ്ങള്‍, തുടങ്ങിയ വിവിധ വശങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതികരണങ്ങള്‍.

black-linevaccineറൂബല്ല വാക്‌സിനുമായി ബന്ധപ്പെട്ട് ആദ്യം നടന്ന ചര്‍ച്ചകളില്‍ വാക്‌സിന്‍ അനുകൂല നിലപാടുള്ള ഡോക്ടമാര്‍ പ്രഖ്യാപിച്ചത് സി.ആര്‍.എസ് മൂലം ജന്മവൈകല്യം സംഭവിക്കുന്നത് ഒരു കുട്ടിയാണെങ്കില്‍ പോലും അതു തടയേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തമാണെന്നൊക്കെയായിരുന്നു. പറ്റിയാല്‍ വാക്‌സിഷേന്‍ ഇന്നു തന്നെ തുടങ്ങണമെന്ന് പറയുന്ന ഈ ഡോക്ടര്‍മാര്‍ ആരും WHO പദ്ധതിയായ് മുകളില്‍ നിന്ന് കെട്ടിയിറക്കുന്നതുവരെ ഇതിനെക്കുറിച്ച് മിണ്ടിയിട്ടില്ല.

ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യകതയും ഇങ്ങനെ പിറക്കുന്ന കുട്ടികളുടെ അവകാശങ്ങളും പറയാനുമില്ലായിരുന്നു. കേരളത്തിലെ മുഴുവന്‍ സി.ആര്‍.എസിനെക്കാളും കൂടുതല്‍ ആണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ വൈകല്യമുള്ള കുട്ടികള്‍ എന്നത് ആരെയും അലട്ടുന്നില്ല.

അറിയപ്പെടുന്ന ശാസ്ത്രജ്ഞനും എന്‍.ഐ.ടി അധ്യാപകനുമായ ജീവന്‍ ജോബ് തോമസ് സര്‍വെ റഫറന്‍സുകള്‍ വെച്ചുകൊണ്ട് സാധാരണക്കാരായ വായനക്കാര്‍ക്ക് കൂടി മനസ്സിലാവുന്ന രീതിയില്‍ വാക്‌സിനേഷന്‍ ചരിത്രവും പള്‍സ്‌പോളിയോ പരിപാടിയുടെ അശാസ്ത്രീയതയും എഴുതിയപ്പോഴും ഇതേ രീതിയില്‍ തന്നെയായിരുന്നു ഇക്കൂട്ടരുടെ പ്രതികരണവും വിമര്‍ശനങ്ങളും. ലേഖനത്തില്‍ സംഭവിച്ച നിസാരവും പിന്നീട് തിരുത്തി വിശദീകരണം നല്‍കുകയും ചെയ്ത അതേ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തന്നെയാണ് മാസങ്ങള്‍ക്കുശേഷം തുടരുന്ന എതിര്‍പ്പുകള്‍.

വിവരങ്ങള്‍ മുഴൂവന്‍ ആന്റി വാക്‌സിനേഷന്‍ സൈറ്റുകളില്‍ നിന്ന് ലഭിച്ചതാണെന്നാണ് മറ്റൊരു ആരോപണം. ഇത്തരം സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങള്‍ ഒരു ശാസ്ത്രജ്ഞന്‍ പഠിച്ച് വിലയിരുത്തിയ ശേഷം ശരിയെന്ന ബോധ്യത്തോടെ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മനസിലാവുന്നില്ല.

ഗവേഷണ ഫലങ്ങള്‍ മരുന്നു കമ്പനികള്‍ക്ക് അനുകൂലമാക്കുന്നതിന് കൈക്കൂലി വാങ്ങിയ WHO യിലെ ഡോക്ടര്‍മാരെ കുറിച്ച് വാര്‍ത്ത വന്നിട്ട് അധികമായിട്ടില്ല. അപ്പോള്‍ പിന്നെ WHOയിലെ സൈറ്റുകളിലെ വിവരങ്ങളെ എങ്ങനെയാണ് ആധികാരികമെന്ന് പറയുന്നത്?

ശാസ്ത്രയുക്തിക്ക് തീരെ നിരക്കാത്ത ചില ന്യായങ്ങളാണ് പോളിയോ പ്രതിരോധ മരുന്നു ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മറ്റു തളര്‍ച്ചാ രോഗങ്ങള്‍ കൂടുന്നു എന്നതിനു മറുപടിയായി പറയുന്നത്. ഇപ്പോള്‍ എ.എഫ്.പി പല തരമുണ്ട്, കണക്കെടുപ്പ് ശക്തമായതുകൊണ്ടാണ് ഇതിന്റെ എണ്ണം കൂടുന്നത്,പോളിയോ വാക്‌സിന്‍ ഡോസും എ.എഫ്.പി കൂടുന്നതുമായി യാതൊരു ബന്ധവുമില്ല VDPV,VAPP എന്നിവയുടെ കണക്ക് WHO പ്രാഖ്യാപിക്കുന്ന രീതി സുതവര്യമല്ല,ശാസ്ത്രത്തിന്റെ പൈങ്കിളി വല്‍ക്കരണത്തില്‍ താല്‍പര്യമില്ല തുടങ്ങിയവയാണ് പ്രധാന വാദങ്ങള്‍.
[nextpage title=”ഇത് കപട ശാസ്ത്ര പ്രചാരണമോ?”]

 

black-lineആരോഗ്യ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ തിരിഞ്ഞാല്‍ തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൗകര്യങ്ങളും ഭാവിയില്‍ പ്രതീക്ഷിക്കുന്ന ചില സ്ഥാനങ്ങളും അതുവഴി ലഭിച്ചേക്കാവുന്ന നേട്ടങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവും, എങ്കിലും സാമൂഹ്യശാസ്ത്രനീതി ബോധം തെളിയിക്കാന്‍ ആരെയെങ്കിലും കുറ്റവിചാരണ നടത്തിയേ പറ്റൂ എന്ന ബോധ്യവും എന്നാല്‍ പിന്നെ കുടുക്കിനിണങ്ങിയ കഴുത്തുമായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെയാകാം എന്ന പരിഹാസവും മനോഭാവവും ഇവരില്‍ പ്രകടമാണ്.

black-linevaccine-600

ജീവന്‍ ജോബ് കപട ശാസ്ത്ര പ്രചാരണമാണത്രെ നടത്തുന്നത്. വളരെ ദുര്‍ബലമായ ഇത്തരം വാദങ്ങള്‍ എന്തുകൊണ്ടായിരിക്കാം ഇവര്‍ നിരത്തുന്നത്. പെട്ടെന്നുണ്ടാവുന്ന തളര്‍ച്ചാ രോഗങ്ങളെ മുഴുവന്‍ എ.എഫ്.പി എന്ന ഗണത്തില്‍ പെടുന്നതാണ്. പോളിയോ രോഗവും എ.എഫ്.പിയുടെ കണക്കിലാണ്. പോളിയോ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ പോളിയോ ഇതര തളര്‍ച്ചാ രോഗങ്ങള്‍ കൂടതന്നതായി ഔദ്യോഗിക കണക്കകള്‍ തന്നെ കാണിക്കുന്നു.

ഇന്ത്യക്കകത്ത് തന്നെ കുറഞ്ഞ തവണ വാക്‌സിന്‍ ഉപയോഗിച്ച കേരളത്തിനേക്കാള്‍ വളരെ കൂടുതല്‍ തവണവാക്‌സിന്‍ വ്യാപകമായി ഉപുയോഗിച്ച സംസ്ഥാനങ്ങളായ ബിഹാര്‍,പഞ്ചാബ് തുടങ്ങിയവയില്‍ എ.എഫ.പിയും വളരെ കൂടുതല്‍ ആണ്. വാക്‌സിന്‍ ഉപുയാഗിക്കാത്ത വികസിത രാജ്യങ്ങളില്‍ ഈ തരത്തിലൊരു വര്‍ധനവ് കാണിക്കുന്നുമില്ല.

ഇതു വിശദീകരിമ്പോള്‍ എ.എഫ്.പി എന്നതിന്റെ പൂര്‍ണ രൂപം തെറ്റായി എഴുതിയെന്നതാണ് പ്രധാന ആരോപണം. തെറ്റ് തുറന്നു സമ്മതിക്കുകയും വിശദീകരണം നല്‍കുകയും ചെയ്ത് മാസങ്ങള്‍ക്കു ശേഷവും അതുതന്നെയാണ് ആരോപണം. എ.എഫ്.പി ഉയര്‍ന്ന നിലക്ക് കാണിക്കുന്നത് കാര്യക്ഷമമായ നിരീക്ഷണവും കണക്കെടുപ്പും കൊണ്ടാണെന്ന് പറയുന്ന അതേ അഭിപ്രായത്തില്‍ തന്നെ VDPVയും VAPPയും ഇങ്ങനെ രേഖപ്പെടുത്തപ്പെടുന്നത് സുതാര്യവും കൃത്യവുമായ കണക്കെടുപ്പല്ലാത്തത് കൊണ്ടാണെന്ന്  ആരോപിക്കുന്നു. ഇതോണോ ശാസ്ത്രീയത!

ജീവന്‍ ജോബ് അടക്കമുള്ളവര്‍ പറയുമ്പോള്‍ ആന്റി വാക്‌സിന്‍ ലോബികളുടെ വ്യാജപ്രചാരണമാണെന്ന് പടവാളെടുക്കുന്നവര്‍ ഡോ.ജേക്കബ് ജോണ്‍, ഡോ.ജേക്കബ് പുളിയേല്‍,ഡോ.ബി.എം. ഹെഗ്‌ഡെ,ഡോ.പുഷ്പ എം. ഭാര്‍ഗവ,ഡോ.പുകഴേന്തി  തുടങ്ങിയവരുടെ ഈ വിഷയത്തിലെ അഭിപ്രായങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യം ഇതുവരെയായി കണ്ടതായി പോലും നടിച്ചില്ല. മാത്രമല്ല, രോഗ നിരക്കും കണക്കുകളുമില്ലാതെ ഒരു മരുന്ന് വാക്‌സിന്‍ പ്രയോഗത്തിന്റെ ഫല പ്രാപ്തിയും പാര്‍ശ്വ ഫലവും എങ്ങനെയാണ് വിലയിരുത്തുക എന്നതിന് വാചാലമായ മൗനം തന്നെയാണ് മറുപടി.

പിന്‍കുറി: VDPV -വാക്‌സിന്‍ ഡിറൈവ്ഡ് പോളിയോ വൈറസ് (വാക്‌സിനില്‍ നിന്നുണ്ടാവുന്ന പോളിയോ വൈറസ്).

VAPPവാക്‌സിന്‍ അസോസിയേറ്റഡ് പോളിയോ പരാലിസിസ് (പ്രതിരോധ മരുന്ന് അനുബന്ധ പോളിയോ പരാലിസിസ്).

തുടരും

Advertisement