ഇംഗ്ലണ്ട് പര്യടനത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെക്കുറിച്ചും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ചും സംസാരിച്ച് പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ്. ഗൗതം ഗംഭീറിന്റെ ശ്രദ്ധ 2027ലെ ഏകദിന ലോകകപ്പിലേക്കും അടുത്ത ടി-20 ലോകകപ്പിലേക്കുമായിരിക്കാമെന്ന് ഡി വില്ലിയേഴ്‌സ് പറഞ്ഞു. അതുകൊണ്ടാണ് ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ കളിപ്പിച്ചതെന്നും എന്നാല്‍ ഇംഗ്ലണ്ടില്‍ ടി-20 പരമ്പര കളിക്കുമ്പോള്‍ ഐ.പി.എല്‍ മനോഭാവത്തോടെ കളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗൗതം ഗംഭീറിന്റെ ശ്രദ്ധ ഒരുപക്ഷേ 2027ലെ ഏകദിന ലോകകപ്പിലേക്കും അടുത്ത ടി-20 ലോകകപ്പിലേക്കുമായിരിക്കാം. അതിന്റെ ഭാഗമായാണ് പുതിയ താരങ്ങളെ പരീക്ഷിക്കുകയും, ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ടീമിലെത്തിച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിപ്പിച്ച് അനുഭവസമ്പത്ത് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തത്. അതാണ് എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com
ഇംഗ്ലണ്ടില്‍ ടി-20 പരമ്പര കളിക്കുമ്പോള്‍ ഐ.പി.എല്‍ മനോഭാവത്തോടെ കളിക്കാന്‍ കഴിയില്ല. ഓരോ മത്സരത്തിലും നേരിടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനം മാറ്റണം. യുവതാരങ്ങള്‍ ഉള്‍പ്പെട്ട ടീമിനൊപ്പം മുന്നോട്ടുപോകുമ്പോള്‍ ചില സാഹചര്യങ്ങളില്‍ 170 റണ്‍സ് പോലും വിജയിക്കാന്‍ മതിയാകുമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.
തീര്‍ച്ചയായും പരമ്പര ജയിക്കാന്‍ അദ്ദേഹം (ഗൗതം ഗംഭീര്‍) ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാല്‍ യുവതാരങ്ങളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി അന്താരാഷ്ട്ര തലത്തിലെ അനുഭവം നല്‍കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുന്‍ഗണനയെന്ന് ഞാന്‍ കരുതുന്നു,’ എ.ബി. ഡി വില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. സീരീസ് ഡിസൈഡറില്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ വിരാട് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.