ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലടക്കം മികച്ച പ്രകടനം തുടരുന്ന വിരാട് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററാണെന്ന് ഡി വില്ലിയേഴ്‌സ് പറഞ്ഞു.

‘അദ്ദേഹം ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. ലോകകപ്പിന് തൊട്ടുമുമ്പ് ഇത് മറ്റൊരും മികച്ച സമയം വേറെയില്ല! ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ അദ്ദേഹമാണെന്ന് പറയാം. എന്റെ അഭിപ്രായത്തില്‍, അദ്ദേഹം തന്നെയാണ് ഏറ്റവും മികച്ചത്. ആക്രമണാത്മകമായി കളിക്കാനും കഴിയുമെന്ന് അദ്ദേഹം ഇപ്പോള്‍ കാണിച്ചുതരുകയാണ്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

2026ല്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്‌ലി കാഴ്ചവെക്കുന്നത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് സീസണില്‍ 552 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. മാത്രമല്ല ഏകദിന ചരിത്രത്തില്‍ 15000 റണ്‍സ് മറികടക്കുന്ന രണ്ടാമത്തെ താരമാകാനും വിരാടിന് കഴിഞ്ഞു.

വിരാട് കോഹ്‌ലി-Photo: Indian Cricket Team/Facebook.com

രണ്ട് സെഞ്ച്വറിയുള്‍പ്പെടെയാണ് വിരാട് ഏകദിന ഫോര്‍മാറ്റില്‍ തന്റെ ഡോമിനേഷന്‍ തുടരുന്നത്. ന്യൂസിലാന്‍ഡിവനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയുമാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. നിലവില്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച സ്‌കോറാണ് താരം നേടിയത്.

നിലവില്‍ വിന്‍ഡീസിനെതിരായ പരമ്പയിലാണ് വിരാട്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ആദ്യ പരമ്പയില്‍ സെഞ്ച്വറി നേടിയ താരം രണ്ടാം മത്സരത്തില്‍ 29 റണ്‍സായിരുന്നു നേടിയത്. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്ന്‍ ശുഭ്മന്‍ ഗില്‍ 223* റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 101 റണ്‍സും നേടിയിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: A.B.D Villiers Praises Indian Star Batter Virat Kohli