കൊച്ചി: ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ രഹസ്യകേന്ദ്രത്തിലാണ് യുവതികള്‍ കഴിയുന്നത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് മലബാറില്‍ നിന്ന് ട്രെയിനിലാണ് യുവതികള്‍ കൊച്ചിയില്‍ എത്തിയത്. യുവതികള്‍ കൊച്ചിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്.

രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് റിപ്പോര്‍ട്ട്. യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

എത്തിയിരിക്കുന്ന ആറ് യുവതികളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. യുവതികള്‍ യഥാര്‍ത്ഥ ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ എപ്പോള്‍ സന്നിധാനത്തേക്ക് പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. യുവതികളുടെ പശ്ചാത്തലം പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.