arunj[]
ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലും പ്രതിരോധ മേഖലയിലും വിദേശ നിക്ഷേപത്തിനായി തുറന്നിട്ടുകൊണ്ട് മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ്.

ഇന്ത്യ വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടിയാണെന്നും രാജ്യാന്തര സാമ്പത്തിക സ്ഥിതിയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ബജറ്റ് അവതരണവേളയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വളര്‍ച്ചാ നിരക്ക് 7 മുതല്‍ 8 ശതമാനം വരെ നേടുകയെന്നാതാണ് ബജറ്റിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി പരിഷ്‌ക്കരിക്കരണം. ചെലവ് നിയന്ത്രിക്കാന്‍ സമിതി രൂപീകരണം എന്നിവ നടപ്പിലാക്കും.

ജനപ്രിയതയുടെ ഇരകളാവരുതെന്നും വളര്‍ച്ചയ്ക്ക് ധീരമായ നടപടികള്‍ വേണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം എന്നിവ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ആദായനികുതി സെറ്റില്‍മെന്റ് കമ്മീഷന്‍ രൂപീകരിക്കും. ദാരിദ്യനിര്‍മ്മാജനത്തില്‍ ഊന്നല്‍ നല്‍കുമെന്നും വികസനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇതിനായി തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തിമാക്കി.

പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തും. അനുമതി ഇന്ത്യന്‍ നിയന്ത്രിയ കമ്പനികള്‍ക്ക് നല്‍
നിയമനിര്‍മ്മാണം ഈ വര്‍ഷം തന്നെ നടപ്പിലാക്കും.
ബജറ്റിലെ പ്രധാന പോയിന്റുകള്‍

 

നൂറു ചെറുപട്ടളങ്ങളില്‍ സമാര്‍ട്ട് സിറ്റികള്‍.

9 വിമാനത്താവളങ്ങളില്‍ ഇ-വിസ.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ 200 കോടി.

ചെലവ് കുറഞ്ഞ വീടുകള്‍ക്ക് വായ്പാ നിരക്കില്‍ ഇളവ്.

ബാങ്കുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും.

പൊതുമേഖലാ ബാങ്കുകളിലെ ഓഹരി ജനങ്ങള്‍ക്ക്് നേരിട്ട വാങ്ങാം.

അവകാശികളില്ലാതെ ബാങ്കില്‍ കിടക്കുന്ന പണം ഉപയോഗപ്പെടുത്തും.

ചരക്ക് സേവന നികുതി നടപ്പിലാക്കും.

യുവാക്കള്‍ക്കായി സ്റ്റീല്‍ ഇന്ത്യാ പദ്ധതി.

കൃഷി ജലസേചന പദ്ധതിക്കായി 100 കോടി.

വനിതാക്ഷേമത്തിന് 150 കോടി.

പെണ്‍കുട്ടിയെ പഠിപ്പിക്കു, പെണ്‍കുട്ടിയെ രക്ഷിക്കൂ പദ്ധതിക്ക് 100 കോടി.

വനിത സംഘങ്ങള്‍ക്ക് 4% വായ്പ.

എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപ.

അസംഘടിത മേഖലയിലും പ്രതിമാസം 1000 രൂപ പെന്‍ഷന്‍.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക്് 1000 കോടി രൂപ.

പിഎഫ് ശമ്പള പരിധി 15,000 രൂപയായി ഉയര്‍ത്തി.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി.  

600 പുതിയ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ക്ക് അനുമതി നല്‍കി.

ലക്‌നൗവിലും അഹമ്മദബാദിലും മെട്രോ.

മദ്രസകളുടെ നവീകരണത്തിന് 100 കോടി.

കുടിവെള്ള പദ്ധതിക്ക് 3600 കോടി അനുവദിച്ചു.

നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 5000 കോടി.

അന്ധര്‍ക്കായി കറന്‍സികളില്‍ പ്രത്യേക സംവിധാനങ്ങള്‍.

എസ്.എസ്.എയ്ക്ക് 28635 കോടിയുടെ അനുമതി.

ബ്രോഡ്ബാന്‍ഡ് മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി.

കാലാവസ്ഥ പഠനത്തിന് 100 കോടി.

ദേശീയ വ്യവസായ ഇടനാഴിക്ക് പുണെ ആസ്ഥാനം.

16 പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കും.

ഉപരിപഠനത്തിന് 100 കോടി.

അഞ്ച് എയിംസിനും അഞ്ച് ഐ.ഐ.ടികള്‍ക്കുമായി 100 കോടി.

തൊഴിലുറപ്പ് പദ്ധതിയുടെ പേര് ശ്യാമപ്രസാദ് മുഖര്‍ജി റോസ്ഗാര്‍ യോജന പദ്ധതി എന്ന് മാറ്റി.

കൃഷി ആധുനികവത്ക്കരിക്കും.

ദീര്‍ഘാകാലത്തേക്കുള്ള കാര്‍ഷിക പദ്ധതികള്‍ക്കായി 5000 കോടി.

തെലുങ്കാനക്കും ഹരിയാനക്കും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍.

ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വകലാശാല.

ഉള്‍നാടന്‍ മത്സ്യകൃഷിക്കായി 50 കോടി.

കര്‍ഷക സഹായത്തിനായി കിസാന്‍ ടി.വി.

കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി.

കര്‍ഷകര്‍ക്ക് ഇ-ബിസ് പ്രഖ്യാപിക്കും  

കാര്‍ഷിക വായ്പയ്ക്ക് എട്ട് ലക്ഷം കോടി.

കൈത്തറി-കരകൗശല വസ്ത്രകലാ അക്കാദമി ദല്‍ഹിയില്‍.

പ്രതിരോധ മേഖലയ്ക്ക് 2,29,000 കോടി രൂപ.

ഗംഗാശുചിത്വ പദ്ധതിക്ക് 4,400 കോടി രൂപ.

ടൂറിസം പദ്ധതിക്ക് 500 കോടി രൂപ.

നദീ സംയോജന പദ്ധതികള്‍ക്ക് 100 കോടി.

കമ്പനികളുടെ അക്കൗണ്ടിങ് സംവിധാനം പരിഷ്‌ക്കരിക്കും.

ദേശീയ പാതാ വികസനത്തിന് 37,880 കോടി രൂപ അനുവദിച്ചു.

യുദ്ധ സ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാന്‍ 100 കോടി രൂപ.

പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തും.

നികുതി ഘടനയില്‍ മാറ്റമില്ല.

നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമാക്കി മാറ്റി.

വിദ്യാഭ്യാസ സെസ് 3 ശതമാനമായി തുടരും.

വരുമാന നികുതി പരിധികളില്‍ മാറ്റം വരുത്തിയില്ല.

ഭൂരഹിതരായ അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി സഹായം.

അത്യാധുനിക സോളാര്‍ പദ്ധതിക്ക് 5000 കോടി അനുവദിച്ചു.