ഭാഗം: പത്ത്
രാജ്യസ്‌നേഹവും ദേശീയബോധവും എല്ലാറ്റിലും മുകളിലാണെന്ന് വാദിക്കുന്ന ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവിനെ വെട്ടിലാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ ” ദ ഹിന്ദു” പുറത്തുവിട്ടു. രാജ്യസഭയിലെ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തായിരിക്കുന്നത്.
ഹിന്ദു ദേശീയത അവസരവാദം
ഹൈന്ദവ ദേശീയത വെറും അവസരവാദപരമായ നിലപാടാണെന്നാണ് ജെയ്റ്റ്‌ലി അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനായ റോബര്‍ട്ട് ബ്ലാക്കിനോട് വ്യക്തമാക്കിയത്. 2005 മേയ് ആറിനായിരുന്നു ബ്ലാക്ക്-ജെയ്റ്റ്‌ലി കൂടിക്കാഴ്ച്ച നടന്നത്. ഹിന്ദു ദേശീയത എക്കാലവും ബി.ജെ.പിയുടെ ചര്‍ച്ചാവിഷയമാണെന്നും എന്നാല്‍ ഇത് അവസരവാദപരമാണെന്നുമാണ് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ഹൈന്ദവ ദേശീയത ഏറെ ജനപിന്തുണ ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയത ചൂടപ്പം പോലെ ചിലവാകും. എന്നാല്‍ ഇന്ത്യാ-പാക് ബന്ധങ്ങളില്‍ പുരോഗതി വന്നതോടെ ഈ വാദം വേണ്ടത്ര ഫലിക്കുന്നില്ലെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഏതെങ്കിലും ഭീകരാക്രമണമോ പാര്‍ലമന്റിനു നേരെ വീണ്ടുമൊരാക്രമണമോ ഉണ്ടായാല്‍ സ്ഥിതി മാറുമെന്നും ജെയ്റ്റ്‌ലി പറഞ്ഞതായി വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. സംഘപരിവാരങ്ങളുമായി ജയ്റ്റ്‌ലിയുടെ ബന്ധം അത്ര മികച്ചതല്ലെന്ന സൂചനയാണ് അഭിപ്രായപ്രകടനങ്ങളിലൂടെ വ്യക്തമാകുന്നത് എന്നാണ് റിച്ചാര്‍ഡ് ബ്ലാക്ക് ചൂണ്ടിക്കാട്ടുന്നത്.
വരുന്ന മൂന്നുവര്‍ഷത്തേക്ക് അദ്വാനി തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക എന്നും അതുകഴിഞ്ഞാല്‍ പുതു തലമുറയിലെ നേതാക്കള്‍ (ജെയ്റ്റ്‌ലി ഉള്‍പ്പെടുന്നവര്‍ ) പ്രമുഖ സ്ഥാനങ്ങളിലേക്കെത്തുമെന്നും ബി.ജെ.പി നേതാവിന് അഭിപ്രായമുണ്ടായിരുന്നു.
മോഡിക്ക് വിസ നിഷേധിച്ചതില്‍ ആശ്ചര്യം
കലാപത്തിന്റെ പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ച അമേരിക്കയുടെ നടപടി ജെയ്റ്റിലിയെ ഏറെ ആശ്ചര്യപ്പെടുത്തിയിരുന്നു. അമേരിക്കയുമായുള്ള ബന്ധം ഏറെ മെച്ചപ്പെടുത്താന്‍ സഹായിച്ച പാര്‍ട്ടിയുടെ നേതാവിന് വിസ നിഷേധിച്ച നടപടി ശരിയായില്ലെന്ന് ജെയ്റ്റ്‌ലി റോബര്‍ട്ട് ബ്ലാക്കിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു കേന്ദ്രീകൃത സ്വഭാവത്തിനുടമയായിരുന്നു മോഡി എന്ന് ജെയ്റ്റ്‌ലി സമ്മതിച്ചു.
വാറ്റ് നികുതി നടപ്പാക്കുന്നതിനെ എതിര്‍ത്ത ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടിയും അവസരവാദപരമാണെന്ന് ജെയ്റ്റ്‌ലിക്ക് അഭിപ്രായമുണ്ടായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പാണ് വാറ്റിന്റെ കാര്യത്തില്‍ ഇത്തരം സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും വരുംകാലങ്ങളില്‍ ഇവര്‍ ഇത് നടപ്പാക്കുമെന്നും ജെയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
യു.പി.എയുടെ സാമ്പത്തിക നയങ്ങളെ പിന്തുണച്ചിരുന്ന ജെയ്റ്റ്‌ലി കൂട്ടുകക്ഷി ഭരണത്തിലെ നൂലാമാലകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരാനായി നിയമരംഗം ഇനിയും വിപുലീകരിക്കേണ്ടതുണ്ടെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രി ഉപദേശം തേടുന്നത് ചിദംബരത്തിനോട് മാത്രം
സുപ്രധാന കാര്യങ്ങളില്‍ തന്നെ ഉപദേശിക്കാനോ തനിക്ക് അഭിപ്രായം ആരായാനോ യു.പി.എ നേതൃത്വത്തില്‍ ആരുമില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. വിക്കിലീക്‌സ് കേബിളുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയുടെ രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍സെക്രട്ടറി നിക്കോളാസ് ബേണ്‍സുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ജസ്വന്ത് സിംഗ് ഈ കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനോടും കുറച്ച് ശാസ്ത്രജ്ഞന്‍മാരോടും മാത്രമാണ് മന്‍മോഹന്‍ സിം്ഗ് അഭിപ്രായം ആരാഞ്ഞിരുന്നത്. ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ ഉതകുന്ന ബൗധികപരമായ ഒരു ഉത്തരവാദിത്തവം മറ്റ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നിര്‍ണായക ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഭിന്നത ഉണ്ടായിരുന്നെന്നും വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. 2008ല്‍ ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദ് നിജാദിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ ഭിന്നത രൂക്ഷമായത്. ഇന്ത്യയിലെത്തുന്ന ഇറാന്‍ പ്രസിഡന്റിനോട് അവരുടെ ആണവസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ അമേരിക്ക ഉപദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ ചില ഉദ്യോഗസ്ഥര്‍ വിലവെച്ചിരുന്നില്ല.
മൊഴിമാറ്റം: പി.വി സുരാജ്
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍ (അഞ്ചാം ഭാഗം)
ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല (ഭാഗം: ഏഴ്)
നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)
‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)

