ബെംഗളൂരു: സൊമാറ്റോയില്‍ ഡെലിവറിയ്ക്കായി വന്നയാള്‍ ആക്രമിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും യൂ ട്യൂബറുമായ ഹിതേഷ ചന്ദ്രനീ. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിനാണ് കാമരാജ് എന്ന ഡെലിവറി ബോയ് ആക്രമിച്ചതെന്ന് ഹിതേഷ പറയുന്നു.
മാര്‍ച്ച് ഒമ്പതിന് 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല.
Content Highlight: Zomato delivery man assaults Bengaluru-based social media influencer; nasal bone left broken
