വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പിച്ചുകളെ വിമര്‍ശിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യൂസ്വേന്ദ്ര ചഹല്‍. പൂര്‍ണമായും ബാറ്റങ്ങിന് അനുയോജ്യമായ പിച്ചില്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ചഹല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ബൗളര്‍മാരുടെ അവസ്ഥയില്‍ തനിക്ക് സഹതാപം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത്തരം പിച്ചുകളില്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പന്ത് പഴകുമ്പോള്‍, നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്നു. ഗ്രൗണ്ടുകളുടെ വലുപ്പവും കുറഞ്ഞുവരികയാണ്. ഐ.പി.എല്ലിലും നമ്മള്‍ ഇത് കണ്ടിട്ടുണ്ട്. 260 റണ്‍സ് പോലും 19 ഓവറില്‍ പിന്തുടര്‍ന്ന് ജയിച്ച മത്സരങ്ങളുണ്ട്.
ഈ മത്സരത്തിലും 250 റണ്‍സ് എന്ന വിജയലക്ഷ്യം 18.3 ഓവറില്‍ അനായാസം മറികടന്നു. അങ്ങനെയെങ്കില്‍ ബൗളര്‍മാര്‍ എന്താണ് ചെയ്യേണ്ടത്? അവരുടെ കഴിവുകള്‍കൊണ്ട് എന്ത് പ്രയോജനമാണുള്ളത്?’
ബൗളര്‍മാരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. കാരണം, ഞാനും ഒരു ബൗളറാണ്. ഐ.പി.എല്ലില്‍ ചെറിയ ഗ്രൗണ്ടുകളിലും ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് പിച്ചുകളിലും പന്തെറിയുമ്പോള്‍, അതിനുപുറമേ ഇംപാക്ട് പ്ലെയര്‍ നിയമവും കൂടിയാകുമ്പോള്‍ ബൗളര്‍മാരുടെ ജോലി കൂടുതല്‍ പ്രയാസകരമാകുന്നു.
നേരത്തെ ഇംപാക്ട് പ്ലെയര്‍ നിയമം ഇല്ലാതിരുന്ന കാലത്ത്, ആദ്യ ആറ് ഓവറില്‍ 50 റണ്‍സ് നേടുന്നതായിരുന്നു പതിവ്. 170-180 റണ്‍സ് എന്ന സ്‌കോര്‍ പോലും പൊരുതാവുന്ന വിജയലക്ഷ്യമായിരുന്നു. എന്നാല്‍ ഇന്ന് ആദ്യ ആറ് ഓവറില്‍ തന്നെ 70-80 റണ്‍സ് പിറക്കുന്നു. അതോടെ മത്സരത്തിന്റെ ഗതി അവിടെത്തന്നെ നിര്‍ണയിക്കപ്പെടുന്നു.
Brilliant knocks from Shai Hope and Sherfane Rutherford guide West Indies home in the 2nd T20I in Ranchi. We move to Indore for the 3rd T20I. Scorecard ▶️ https://t.co/mZlyaWZsoe #TeamIndia | #INDvWI | @mflone_ https://t.co/Inp7I7R259
— BCCI (@BCCI) October 9, 2026
അതുകൊണ്ട് ഒന്നുകില്‍ പിച്ചില്‍ ബൗളര്‍മാര്‍ക്കും അനുകൂലമായ എന്തെങ്കിലും സാഹചര്യം ഒരുക്കണം. അല്ലെങ്കില്‍ ബൗളര്‍മാര്‍ക്ക് പകരം ഒരു ബൗളിങ് മെഷീന്‍ തന്നെ സ്ഥാപിച്ചാല്‍ മതി,’ ജിയോ സ്റ്റാറില്‍ ചഹല്‍ പറഞ്ഞു
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20യില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും പരാജയപ്പെടുത്തി കരീബിയന്‍സ് കരുത്തുകാട്ടിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്. നിലവില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.
Content Highlight: Yuzvendra Chahal Criticize Indian Pitches
