ലോസ് ആഞ്ചല്‍സ്: ഒടുവില്‍ യൂട്യൂബും പേ ചാനലാകുന്നു. ഈ ആഴ്ച്ച തന്നെ ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇനിമുതല്‍ സൗജന്യമായി വീഡിയോകള്‍ കാണുന്നത് ഓര്‍മ മാത്രമാവുമെന്ന് ചുരുക്കം.[]
ഫിനാന്‍ഷ്യല്‍ ടൈം റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ഒരു ഉപഭോക്താവിന്റെ മാസ വരിസംഖ്യ കുറഞ്ഞത് 1.99 ഡോളര്‍ എന്നാണ്. ഈ വരിസംഖ്യയ്ക്ക് 50 ചാനലുകളാണ് ലഭിക്കുക എന്നും അറിയുന്നു. കൂടാതെ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് എക്‌സ്‌ക്ലൂസീവ് വീഡിയോകളും ലഭിക്കും.
നേരത്തേ തന്നെ യൂട്യൂബ് പേ ചാനല്‍ ആക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖ ചാനലുകള്‍ക്ക് യൂട്യൂബില്‍ പ്രത്യേക ഇടം നല്‍കിയിരുന്നു.
ബി.ബി.സി അടക്കമുള്ള 60 ഓളം ചാനലുകളെ യൂട്യൂബ് പാര്‍ട്‌നര്‍മാരാക്കിയിരുന്നു. ചാനല്‍ 4 ഉം യൂട്യൂബിന്റെ പങ്കാളികളാണ്. പേ ചാനലുകളില്‍ പരസ്യം ഉണ്ടായിരിക്കുമോ എന്ന് വ്യക്തമല്ല.
അടുത്തകാലത്തായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത പല വീഡിയോകള്‍ക്കും വമ്പന്‍ വ്യൂവേര്‍സിനെ കിട്ടിതാണ് പേ ചാനല്‍ എന്ന ആശയം ശക്തമായത്. അടുത്തിടെ ഹിറ്റായ ഗഗ്നം സ്റ്റൈല്‍, മലയാളികളുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ് എന്നിവരുടെ വീഡിയോകള്‍ക്ക് വലിയ പ്രതികരണമായിരുന്നു യൂട്യൂബില്‍ ലഭിച്ചത്.
