ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്. ശ്രദ്ധ കുറവ് കാരണമാണ് അഭിഷേക് പരാജയപ്പെടുന്നതെന്നും റീല്‍ ഉണ്ടാക്കുന്നതല്ല ഒരു ക്രിക്കറ്ററുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്. ശ്രദ്ധ കുറവ് കാരണമാണ് അഭിഷേക് പരാജയപ്പെടുന്നതെന്നും റീല്‍ ഉണ്ടാക്കുന്നതല്ല ഒരു ക്രിക്കറ്ററുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
അഭിഷേകിന് യുവരാജ് സിങ്ങിന്റെ നിഴലിലെത്താന്‍ പോലും ഇനിയും ഒരുപാട് കാലമെടുക്കുമെന്നും അച്ചടക്കമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സൈഡ് സ്‌പോര്‍ട്ടില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ് സിങ്.

യോഗ്‌രാജ് സിങ്.
‘എന്താണ് അഭിഷേക് ശര്‍മയ്ക്കും ശുഭ്മന്‍ ഗില്ലിനും സംഭവിക്കുന്നത്. ശ്രദ്ധ വ്യതിചലിക്കുമ്പോഴാണ് ഒരാള്‍ പരാജയപ്പെടുന്നത്. അത് തന്നെയാണ് അഭിഷേകിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അവന്‍ ഇപ്പോഴും റീലിസ് ചെയ്യുന്നതിന്റെ തിരക്കിലാണ്. അതല്ല, ഒരു ക്രിക്കറ്ററുടെ ജോലി.
കൃത്യസമയത്ത് ഉറങ്ങുകയും പുലര്‍ച്ചെ എഴുന്നേറ്റ് കഠിനമായി പരിശീലിക്കുകയുമാണ് വേണ്ടത്. അഭിഷേക് യുവരാജ് സിങ്ങിന്റെ നിഴലിലെത്താന്‍ പോലും ഇനിയും ഒരുപാട് കാലമെടുക്കും. അച്ചടക്കമാണ് ഏറെ പ്രധാനം. പാര്‍ട്ടികള്‍ക്കും പണത്തിനും പിന്നാലെ പോകാതെ അച്ചടക്കത്തോടെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്,’ യോഗ്‌രാജ് സിങ് പറഞ്ഞു.

അഭിഷേക് ശർമ. Photo: BCCI/x.com
അഭിഷേകിന്റെ പ്രകടനത്തില്‍ താന്‍ അങ്ങേയറ്റം അസംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിനെ ഗൗരവമായി എടുക്കണമെന്ന് ഞാന്‍ അവനോട് എപ്പോഴും പറയാറുണ്ട്. ‘ശരി സര്‍’ എന്ന് അവന്‍ മറുപടി നല്‍കുമെങ്കിലും മൈതാനത്ത് അത് കാണുന്നില്ല.
കളിയില്‍ സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കും പ്രാധാന്യമേറെയാണ്. എല്ലാ പന്തിലും വലിയ ഷോട്ടുകള്‍ കളിക്കുക പ്രായോഗികമല്ല. കാണികളെ കയ്യിലെടുക്കാന്‍ വേണ്ടി എപ്പോഴും സിക്‌സറുകള്‍ മാത്രം അടിക്കാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലമെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.
2026 ടി – 20 ലോകകപ്പിന്റെ തുടക്കത്തില്‍ അഭിഷേകിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരത്തില്‍ താരം ഡക്കായായിരുന്നു. പിന്നീട് ഒരു അര്‍ധ സെഞ്ച്വറി നേടിയ താരം ഫൈനലിലും ഫിഫ്റ്റിയടിച്ച് കഴിവ് തെളിയിരിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് യോഗ്‌രാജിന്റെ വിമര്‍ശനം.
Content Highlight: Yograj Singh criticizes Abhishek Sharma says is he is a reel star