ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 459 റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യ നിലവില്‍ 505 റണ്‍സിന്റെ ലീഡിലാണ് ഇന്ത്യ.
ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്. ആദ്യ വിക്കറ്റില്‍ രാഹുലുമായി 201 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ജെയ്സ്വാള്‍ നേടിയത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ജെയ്സ്വാള്‍ മടങ്ങിയത്. 297 പന്തില്‍ 15 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 161 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്തായത്. തകര്‍പ്പന്‍ പ്രകടനത്തില്‍ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനാണ് ജെയ്സ്വാളിന് സാധിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ജെയ്സ്വാളിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സെവാഗിനെ മറികടക്കാനാണ് ജെയ്സ്വാളിന് സാധിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം
യശസ്വി ജെയ്സ്വാള്‍ – 650 – 2024*
വിരേന്ദര്‍ സെവാഗ് – 634 – 2008
മൊഹീന്ദര്‍ അമര്‍നാഥ് – 598 – 1983
സുനില്‍ ഗവാസ്കര്‍ – 545 – 1971
രാഹുല്‍ ദ്രാവിഡ് – 545 – 2001

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് വിരാട് കോഹ്ലിയും (70*) നിതാഷ് കുമാര്‍ റെഡ്ഡിയുമാണ്. മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ (25), ഋഷബ് പന്ത് (1), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളും നഥാന്‍ ലിയോമിന് രണ്ട് വിക്കറ്റും നേടാന്‍ സാധിച്ചു.
Team India’s lead goes past 400!
Live – https://t.co/dETXe6cqs9… #AUSvIND pic.twitter.com/TTv6UYBC3N
— BCCI (@BCCI) November 24, 2024
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള് ഔട്ടുമായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള് ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
Content Highlight: Yashasvi Jaiswal Surpasses Virender Sehwag In Test Cricket
