ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഏറ്റവും വലിയ പേ പെര്‍ വ്യൂവായ റെസില്‍മാനിയയുടെ 40ാം എഡിഷന്‍ അവസാനിച്ചിരിക്കുകയാണ്. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ ഏപ്രില്‍ ആറ്, ഏഴ് ദിവസങ്ങളില്‍ രണ്ട് ദിവസമായാണ് ആന്വല്‍ ഇവന്റ് അരങ്ങേറിയത്.

പല മികച്ച മാച്ചുകളാല്‍ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തിയ ഷോയായിരുന്നു റെസില്‍മാനിയ 40. റോമന്‍ റെയ്ന്‍സിനെ പരാജയപ്പെടുത്തി കോഡി റോഡ്‌സ് ബ്ലഡ്‌ലൈന്‍ സ്‌റ്റോറി ലൈനിന് വിരാമമിട്ടതും ഡെയ്മിയന്‍ മണി ഇന്‍ ദി ബാങ്ക് ബ്രീഫ് കെയ്‌സ് പ്രീസ്റ്റ് കാഷ് ഇന്‍ ചെയ്ത് വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനായതുമെല്ലാമടക്കം മികച്ച സ്‌ക്രിപ്റ്റായിരുന്നു ഷോയ്ക്കുണ്ടായിരുന്നത്.

യൂട്യൂബ് സെന്‍സേഷനായ ഐ ഷോ സ്പീഡ് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ചര്‍ച്ചാ വിഷയമായിരുന്നു. വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ സ്പീഡ് പലപ്പോഴും തന്റെ കോഹ്‌ലി ആരാധനയും വ്യക്തമാക്കിയിരുന്നു.

ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയോട് വിരാട് കോഹ്‌ലിയെ അറിയുമോ എന്ന് ചോദിക്കുന്ന വീഡിയോയും വൈറലായിരുന്നു.

 

Content Highlight: WrestleMania 40: Randy Orton hits IShowSpeed with RKO