യു.എ.ഇ സ്‌കൂളുകളില്‍ ശീത കാലാവധി ഡിസംബര്‍ 15 മുതല്‍ തുടങ്ങും. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലത്തിനു കീഴിലുള്ള സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 12 വരെയാണ് അവധി നല്‍കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെയാണ് അവധി നല്‍കുക.
യു.എ.ഇയിലെ ബ്രിട്ടീഷ് കരിക്കുലവും ഇന്ത്യയുടെ സി.ബി.എസ് കരിക്കുലവും ആധാരമായുള്ള സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 15 തന്നെ ശീത കാല അവധി തുടങ്ങും. എന്നാല്‍ ഈ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന ദിനം വ്യത്യാസപ്പെട്ടിരിക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എ.ഇ നോളജ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി K.H.D.A യുടെ അനുമതി പ്രകാരമായിരിക്കും ഇതില്‍ തീരുമാനമെടുക്കുക.
