മുംബൈക്ക് ഒരു 'അഞ്ഞൂറാന്‍'; കിടിലന്‍ നേട്ടത്തില്‍ വില്‍ ജാക്‌സ്!
Cricket
മുംബൈക്ക് ഒരു 'അഞ്ഞൂറാന്‍'; കിടിലന്‍ നേട്ടത്തില്‍ വില്‍ ജാക്‌സ്!
ശ്രീരാഗ് പാറക്കല്‍
Wednesday, 29th April 2026, 8:22 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിലവില്‍ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 60 റണ്‍സാണ് നേടിയത്. റയാന്‍ റിക്കിള്‍ട്ടണ്‍ 20* റണ്‍സും വില്‍ ജാക്‌സ് 37* റണ്‍സുമായാണ് ക്രീസില്‍ തുടരുകയാണ്.

കിടിലന്‍ പ്രകടനവുമായി മുന്നേറുന്ന വില്‍ ജാക്‌സ് ഒരു മിന്നും മൈല്‍സ്റ്റോണും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഐ.പി.എല്ലില്‍ വില്‍ ജാക്‌സിന്റെ 22ാം മത്സരമാണ്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് നിലവില്‍ താരത്തിനുള്ളത്.

അതേസമയം പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ച മുംബൈ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. വെറും നാല് പോയിന്റാണ് ടീമിനുള്ളത്. പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് നീലപ്പട.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

Content Highlight: Will Jacket Complete 500 Runs In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ