ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കരീബിയന്‍ പടയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് വിന്‍ഡീസ് കരുത്തന്‍മാര്‍ വിജയിച്ചു കയറിയത്.
West Indies make history with a sensational chase in Ranchi to level the T20I series 1-1 against India 🔥 📝: https://t.co/uqIt3k0sG0 https://t.co/piaeT2x2rG
— ICC (@ICC) October 9, 2026
ഷായ് ഹോപ്പ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെയാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. ഒമ്പത് കൂറ്റന്‍ സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഹോപ്പിന്റെ വെടിക്കെട്ട്. 226.67 എന്ന പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഷായ് ഹോപ്പിന് സാധിച്ചത്. 45 പന്തില്‍ നിന്നാണ് കരീബിയന്‍ കരുത്തന്‍ ഇന്ത്യയ്‌ക്കെതിരെ ട്രിപ്പിള്‍ ഡിജിറ്റിലെത്തിയത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ട് താരം ജേക്കബ് ബഥേലിനൊപ്പമാണ് ഹോപ്പ് റെക്കോഡ് പങ്കുവെക്കുന്നത്. ടി-20 ലോകകപ്പ് 2026ലെ സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ജേക്കബ് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.
The Skipper on fire from start to finish!🔥🔥🏏 #INDvWI | #MenInMaroon https://t.co/cG7kJ1eOFf
— Windies Cricket (@windiescricket) October 9, 2026
മത്സരത്തില്‍ 37 പന്തില്‍ ഏഴ് വീതം സിക്‌സറും ഫോറുമായി 227.03 സ്‌ട്രൈക് റേറ്റില്‍ 84 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് അടിച്ചെടുത്തത്. അവസാന ഘട്ടത്തില്‍ 13 പന്തില്‍ മൂന്ന് സിക്‌സും ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെ നിന്ന റൊമാരിയോ ഷെപ്പേര്‍ഡും നിര്‍ണായക പ്രകടനമാണ് കരീബിയന്‍ പടയ്ക്ക് സമ്മാനിച്ചത്.
Sanju Samson was at his blistering best in India’s second T20I against West Indies 🔥 📝: https://t.co/xyhG5VOBbN https://t.co/FaPFih3yKG
— ICC (@ICC) October 10, 2026
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസണാണ്. 41 പന്തില്‍ 82 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. ഇഷാന്‍ കിഷന്‍ 43 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 40 റണ്‍സും തിലക് വര്‍മ 44 റണ്‍സും നേടി തിളങ്ങി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് സമനില പിടിക്കാനും വിന്‍ഡീസിന് സാധിച്ചു. ഒക്ടോബര്‍ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറാണ് വേദി.
Content Highlight: West Indies Captain Shai Hope In Great Record Achievement Against India
