മലയാള സിനിമാ പ്രേക്ഷകരും തമിഴ് സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന വിശ്വാനാഥന്‍ ആന്‍ഡ് സണ്‍സ്. ദുല്‍ഖറിനെ നായകനാക്കി ലക്കി ഭാസ്‌കര്‍ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മമിത ബൈജുവാണ് പ്രധാനവേഷത്തിലെത്തുന്നത് എന്നതും ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നു. ആഗസ്റ്റ് 14ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വെഡ്ഡിങ് സോങ് എന്ന പേരില്‍ പുറത്തുവിട്ട ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സിനിമാ ലോകത്ത് വൈറലായിരുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഒരു കോടിയിലധികം ആളുകളാണ് ഗാനം യൂട്യൂബില്‍ കണ്ടിരിക്കുന്നത്. ജി.വി പ്രകാശിന്റെ സംഗീത സംവിധാനത്തില്‍ സൂര്യ തന്നെ ആലപിച്ച ഗാനത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെയും മമിതയുടെയും നൃത്തച്ചുവടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സൂര്യ ആലപിച്ച ഗാനത്തിന് പകരം സായ് അഭ്യങ്കറിന്റെ പവഴമല്ലി സോങ് ആയിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലെ സിനിമാ പേജുകളിലാണ് വെഡ്ഡിങ് സോങ്ങിന് പകരം സായ് അഭ്യങ്കറിന്റെ പവഴമല്ലി എഡിറ്റ് ചെയ്ത വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ മമിതയുടെയും സൂര്യയുടെയും നൃത്തചുവടുകള്‍ക്കും എനര്‍ജിയ്ക്കും കൃത്യമായി സായിയുടെ ആല്‍ബം ചേരുന്നുണ്ടെന്ന് കാണാം. വിവേക് വരികളെഴുതി സായ് അഭ്യങ്കാറും ശ്രുതി ഹസനും ചേര്‍ന്ന ആലപിച്ച ഗാനം ഇരുപത്തിയാറ് കോടിയിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ആല്‍ബത്തിലെ കയാദു ലോഹാറിന്റെയും സായിയുടെയും നൃത്തച്ചുവടുകളും വലിയ രീതിയില്‍ വൈറലായിരുന്നു. സമാനമായ സ്‌റ്റെപ്പുകളും എനര്‍ജിയും വെഡ്ഡിങ് സോങ്ങിലുണ്ട് എന്നതാണ് പവഴമല്ലിയെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലെ വിഷ്വല്‍സിനും അനുയോജ്യമാക്കുന്നത്. ഇതോടെ സായിയുടെ ഗാനം ഒരു സോളോ ആല്‍ബമായി ഇറക്കുന്നതിന് പകരം ചിത്രത്തില്‍ ഉപയോഗപ്പെടുത്താമായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു.
കറുപ്പ് നേടിയ മികച്ച വിജയം വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലൂടെ തുടരാനുള്ള ഒരുക്കത്തിലാണ് സൂര്യ. വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിലെ അപ്‌ഡേറ്റുകള്‍ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് പുറമെ ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും സൂര്യ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
Content Highlight: Wedding song goes viral in Vishwanthan and sons movie which edited with sai abhyankkar’s Pavazhamalli
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.