[] തിരുവനന്തപുരം: വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന് മന്ത്രിപ്പണിയിലല്ല താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഇന്നത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ആര്യാടന്‍ ഷൈന്‍ ചെയ്യാന്‍ പറ്റുന്ന മറ്റു വല്ല പണിയും നോക്കണം. ഗീര്‍വാണമല്ല വേണ്ടത്. വൈദ്യുതിയുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് ജനത്തെ ബോധ്യപ്പെടുത്തണം. ഉറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ നാല് അണക്കെട്ടുകള്‍ തമിഴ്‌നാട് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ല- വി.എസ്. പറഞ്ഞു.
മുല്ലപ്പെരിയാറിന് പുറമെ തുണക്കടവ്, പറമ്പിക്കുളം പെരുവാരിപ്പള്ളം എന്നീ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിച്ചെന്നാണ് ആരോപണം. ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിക്കാന്‍ കാരണം കേരള സര്‍ക്കാരിന്റെ വിഴ്ച്ചയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു.
കേന്ദ്രവിഹിതത്തിലെ കുറവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് ആര്യാടന്‍ മുഹമ്മദ് മറുപടി പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം പ്രതിപക്ഷം തള്ളി. തുടര്‍ന്നു വൈദ്യുതിപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതിനിടെ ഡാമുകളുടെ ഉടമസ്ഥാവകാശം ഇപ്പോഴും കേരശത്തിന് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ എതിര്‍പ്പ് അടുത്ത യോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
