നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് താരത്തിന്റെ അക്കൗണ്ടില്‍ പരസ്പര ബന്ധമില്ലാത്ത പോസ്റ്റുകള്‍ വന്നത്. ഇതിന് പിന്നാലെ താരം വിശദീകരണവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്റെ സുഹൃത്തുക്കള്‍ തന്നെ വിളിച്ചും മെസേജയച്ചും ഇക്കാര്യം അറിയിച്ചെന്നും തന്റെ അക്കൗണ്ട് റിക്കവര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും താരം പറഞ്ഞു. സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയാകില്ലെന്നും വിഷ്ണു പറഞ്ഞു. ആ വീഡിയോകളുടെ ലിങ്ക് ചോദിച്ച് ആരും വരണ്ട എന്നും വിഷ്ണു കൂട്ടിച്ചര്‍ത്തു.
