ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം കൊളംബോയില്‍ നടക്കുകയാണ്. ആദ്യ ദിനം അവസാനിച്ചപ്പോള്‍ മികച്ച സ്‌കോറുമായി മുന്നേറുകയാണ് ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയടിച്ച് മിന്നും പ്രകടനമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കല്‍ കാഴ്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ദേവ്ദത്ത് പടിക്കലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
Stumps: It is Stumps on Day 1 in Colombo and India are 300/5 from 85 overs.
Devdutt Padikkal scored another fine century, whereas Gill made 50.
Link: https://t.co/r9FgXSdsMf #TeamIndia | #SLvIND pic.twitter.com/OTuvZSUvjY
— BCCI (@BCCI) August 23, 2026
ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി പടിക്കല്‍ ഏറെ കാത്തിരിക്കേണ്ടിവന്നെന്നും അവസരം ലഭിച്ചപ്പോള്‍ അത് പൂര്‍ണമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് പടിക്കലെന്നും സെവാഗ് പറഞ്ഞു. മാത്രമല്ല പടിക്കലിന്റെ കരിയറിലെ വിലപ്പെട്ട കുറച്ച് വര്‍ഷങ്ങള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാഴാക്കിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
‘ദേവ്ദത്ത് പടിക്കലില്‍ ഇന്ത്യന്‍ ടീമില്‍ അവസരത്തിനായി ഏറെ കാത്തിരിക്കേണ്ടിവന്നു. അവസരം ലഭിച്ചപ്പോള്‍ മുതല്‍ അദ്ദേഹം അത് പൂര്‍ണമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ്. ഇത്രയും വൈകിയെങ്കിലും ഏറെ കാത്തിരുന്ന അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ബി.സി.സി.ഐയും സെലക്ടര്‍മാരും അദ്ദേഹത്തിന് ഇന്ത്യന്‍ ക്യാപ് നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നു.
പടിക്കലിന്റെ കരിയറിലെ വിലപ്പെട്ട കുറച്ച് വര്‍ഷങ്ങള്‍ അവര്‍ പാഴാക്കി. ഏറെക്കാലമായി സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടിക്കൊണ്ടിരുന്ന പടിക്കല്‍ ഇപ്പോള്‍ തന്റെ ബാറ്റിങ് പ്രകടനത്തിലൂടെ ആ വാതില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം മറ്റൊരു തലത്തിലാണ്. ഈ മികച്ച ഫോം ഇനിയും തുടര്‍ന്നുപോകട്ടെയെന്നാണ് പ്രതീക്ഷ,’ വിരേന്ദര്‍ സെവാഗ് പറഞ്ഞു.
💯 in Galle
And HUNDRED 💯 again in Colombo🫡
Incredible batting from Devdutt Padikkal 👏👏
Updates ▶️ https://t.co/r9FgXSdsMf#TeamIndia | #SLvIND pic.twitter.com/vH2hDLHAhZ
— BCCI (@BCCI) August 23, 2026
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.
ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ 167 റണ്‍സും പടിക്കലിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 108 പന്ത് നേരിട്ട് 50 റണ്‍സുമായാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
മത്സരത്തില്‍ 45 റണ്‍സടിച്ച യശസ്വി ജെയ്‌സ്വാളിന്റെയും 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സും ആദ്യ ദിനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.
ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അസിതാ ഫര്‍ണാണ്ടോയാണ്. മന്ന് വിക്കറ്റുകളാണ് ആദ്യ ദിനം താരം നേടിയത്. ലഹിരു കുമാര, കേശര നുവാന്ത എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Virender Sehwag Talking About Indian Super Batter Devdutt Padikkal
