മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഫിന്‍ലാന്റില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ 11ാം തിയ്യതിയായിരുന്നു ഇരുവരുടേയും വിവാഹം. ഇറ്റലിയിലെ ടാസ്‌കാനിയില്‍ നടന്ന ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
ദമ്പതികള്‍ വിദേശത്താണെങ്കിലും അവരെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇന്ത്യയില്‍ ഒരു പഞ്ഞവുമില്ല. വിരുഷ്‌കയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് നിരവധി താരങ്ങള്‍ എത്തിയിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേതായിരുന്നു ഏറ്റവും ശ്രദ്ധേയമായ ആശംസകളിലൊന്ന്.
വിരാടിന് ഹസബന്റ് ഹാന്റ്ബുക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു രോഹിത് ആശംസയറിച്ചത്. രോഹിതിന് അനുഷ്‌ക കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ വിരാട് നേരിട്ട് രോഹിതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു വിരാടിന്റെ മറുപടി.
ആശംസയ്ക്ക് നന്ദി പറഞ്ഞ വിരാട് രോഹിതിനോടായി തനിക്ക് ഡബിള്‍ ഹന്‍ഡ്രഡ് ഹാന്റ്ബുക്ക് തരണമെന്നും ട്വീറ്റില്‍ കുറിക്കുന്നു. നേരത്തെ രോഹിത് ലങ്കയ്‌ക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. രോഹിതിന്റെ കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇത്.
