ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 225 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് സമ്മാനിച്ചത്.
ആദ്യ വിക്കറ്റില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
The chase is 🔛 @IamSanjuSamson & @OfficialAbhi04 take #TeamIndia to 68/0 after 4 overs. Updates ▶️ https://t.co/ADfFnxXGzz #NZvIND https://t.co/UJKvMeObAk
— BCCI (@BCCI) October 22, 2026
12 പന്തില്‍ 29 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി മൈക്കല്‍ ബ്രേസ്വെല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 241.67 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
Fast and furious, ft. Abhishek Sharma 🔥 Updates ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND | @OfficialAbhi04 https://t.co/WZFRs6XIoF
— BCCI (@BCCI) October 22, 2026
അടിച്ച മൂന്ന് സിക്‌സറില്‍ ആദ്യത്തേത് നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‌റിയെ ഗ്യാലറിയിലെത്തിച്ചാണ് അഭിഷേക് വരവേറ്റത്.
ഇതോടെ ഒരു റെക്കോഡിലും അഭിഷേക് ഇടം നേടി. അന്തരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ച താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് ഇടംകൈയന്‍ ബാറ്റര്‍ ആദ്യ പന്ത് അതിര്‍ത്തി കടത്തുന്നത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ നേരിട്ട ആദ്യ പന്ത് സിക്‌സറടിച്ച താരം
(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – ഇന്ത്യ – 7*
ഷഫീഖുള്ള ഷിന്‍വാരി – അഫ്ഗാനിസ്ഥാന്‍ – 6
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 5
പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 4
കോളിന്‍ മണ്‍റോ – ന്യൂസിലാന്‍ഡ് – 4
മുഹമ്മദ് നവീദ് – യു.എ.ഇ – 4
*ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍.

അഭിഷേക് ശര്‍മ. Photo: BCCI/x.com
അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 എന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. രണ്ട് പന്തില്‍ രണ്ട് റണ്ണുമായി ശ്രേയസ് അയ്യരും രണ്ട് പന്തില്‍ ഒരു റണ്ണടിച്ച ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
അഭിഷേകിന് പുറമെ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും വിക്കറ്റുകളാണ് ടീമിന് ഇതിനോടകം നഷ്ടപ്പെട്ടത്. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു 33 പന്തില്‍ 67 റണ്‍സടിച്ചപ്പോള്‍ 11 പന്തില്‍ ആറ് റണ്‍സുമായാണ് തിലക് വര്‍മ പുറത്തായത്.
Content Highlight: Abhishek Sharma has become the player to hit a six off the very first ball he faced most frequently in international T20s.
