ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ചെന്നൈക്ക് ബെംഗളൂരുവിനെതിരെയുള്ള മത്സരം നിര്‍ണായകമാണ്. അതേസമയം തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയരുന്നു.
The Southern Derby Awaits! 💪💛
#WhistlePodu #RCBvCSK pic.twitter.com/g6yXjJoAMW— Chennai Super Kings (@ChennaiIPL) April 5, 2026
ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ബെംഗളൂരുവിന്റെ എക്കാലത്തെയും സൂപ്പര്‍ താരം വിരാട് കോഹ്‌ലി മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഒരാഴ്ചയ്ക്ക് ശേഷം കളത്തിലിറങ്ങുമ്പോള്‍ വിരാട് ഒരു കിടിലന്‍ മൈല്‍സ്‌റ്റോണും ലക്ഷ്യം വെച്ചിരിക്കുകയാണ്. ചെന്നൈക്കെതിരെ വെറും നാല് സിക്‌സറുകള്‍ ഗാലറിയിലെത്തിച്ചാല്‍ വിരാടിന് ഐ.പി.എല്ലില്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണുള്ളത്.
മാത്രമല്ല ഐ.പിഎല്ലില്‍ ചരിത്രത്തില്‍ 300 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാകാനും വിരാടിന് സാധിക്കും. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടം ക്രിസ് ഗെയ്‌ലിനാണ്. 357 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ 309 സിക്‌സും നിലവില്‍ മൂന്നാം സ്ഥാനത്തുള്ള വിരാട് 296 സിക്‌സുമാണ് അക്കൗണ്ടിലാക്കിയത്.
“𝐈𝐭’𝐬 𝐧𝐨𝐭 𝐣𝐮𝐬𝐭 𝐚𝐧𝐨𝐭𝐡𝐞𝐫 𝐠𝐚𝐦𝐞. 𝐈𝐭’𝐬 𝐭𝐡𝐞 𝐃𝐞𝐫𝐛𝐲 𝐭𝐡𝐚𝐭 𝐬𝐭𝐨𝐩𝐬 𝐭𝐡𝐞 𝐞𝐧𝐭𝐢𝐫𝐞 𝐜𝐨𝐮𝐧𝐭𝐫𝐲.” 🤩❤️🔥
It is one of the biggest games of the season, being played in our backyard, and the 12th Man Army is pumped. 💪
Hear their thoughts, best… pic.twitter.com/pXtxElstWU
— Royal Challengers Bengaluru (@RCBTweets) April 5, 2026
അതേസമയം ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 38 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടി 268 മത്സരങ്ങള്‍ കളിച്ച വിരാട് 8730 റണ്‍സാണ് അടിച്ചെടുത്തത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 39.86 എന്ന എക്കോണമിയിലും 133.14 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ടൂര്‍ണമെന്റില്‍ എട്ട് സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
