സിനിമ ഭയങ്കര പ്രിവിലേജ്ഡ് ആയിട്ടുള്ള ഇൻഡസ്ടറി ആണ്: വിനയ് ഫോർട്ട്
Malayalam Cinema
സിനിമ ഭയങ്കര പ്രിവിലേജ്ഡ് ആയിട്ടുള്ള ഇൻഡസ്ടറി ആണ്: വിനയ് ഫോർട്ട്
കെ.എസ് ഷാബിന
Sunday, 9th August 2026, 3:45 pm

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു, പ്രേമം, തമാശ, മാലിക്, ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഭരതനാട്യം 2: മോഹിനിയാട്ടം എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തി അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരുന്നു.

ഇപ്പോൾ അഭിനയത്തെക്കുറിച്ചും, സിനിമ മേഖലയെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിനയ് ഫോർട്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനയ് ഫോർട്ട് .Photo: OTTPlay

സിനിമ മേഖലയിലെ പ്രിവിലേജുകളെ കുറിച്ച് വിനയ് ഫോർട്ട് സംസാരിക്കുന്നു.

‘സിനിമ ഭയങ്കര പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു ഇൻഡസ്ട്രിയാണ്. നമുക്ക് അത്യാവശ്യത്തിന് പൈസയുണ്ട്, നിങ്ങളെ ആളുകൾ അംഗീകരിക്കുന്നു അതാണ് ഒരു മനുഷ്യന് ഏറ്റവും കൂടുതൽ വേണ്ടത്. പോപ്പുലറാണ്, നിങ്ങൾ ഓരോ സ്ഥലത്ത് പോകുമ്പോഴും ഒരു പരിഗണന കിട്ടുന്നു എന്ന് പറയുന്നതും, നമുക്ക് ഒരു പരിചയവുമില്ലാത്ത ആൾ നമ്മളെ സ്നേഹിക്കുന്നു എന്ന് പറയുന്നതും വലിയൊരു പ്രിവിലേജാണ്,’വിനയ് പറയുന്നു.

സിനിമയോടുള്ള ഇഷ്ടം കാരണം ഒരു രൂപ പോലും പ്രതിഫലം ലഭിക്കാത്ത അവസ്ഥയിലും നാടകത്തിൽ അഭിനയിച്ച ഓർമകൾ വിനയ് അഭിമുഖത്തിൽ പങ്കുവെക്കുന്നു.

വിനയ് ഫോർട്ട് .Photo:X.com

‘ഞാൻ അഞ്ച് വർഷം പട്ടിണി കിടന്നിട്ടുള്ള ഒരാളാണ്. തിയേറ്റർ നാടകം ചെയ്യാൻ വേണ്ടിയായിട്ട് ഞാൻ ചെയ്യാത്ത പാർട്ട് ടൈം ജോലികളില്ല. കാരണം നാടകത്തിൽ നിന്നും എനിക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല. അഭിനയം ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, സിനിമയിൽ നിന്നും കിട്ടുന്ന ഗ്ലാമറും പോപ്പുലാരിറ്റിയുമൊന്നും ഇല്ലാതെയും നിങ്ങൾ സിനിമയിൽ അഭിനയിക്കാൻ തയ്യാറാകുമോ എന്നുള്ളതാണ്.

എന്റെ കുടുംബത്തെ പോറ്റാനുള്ള ഒരു സാഹചര്യം മാത്രമേ എനിക്ക് സിനിമയിൽ നിന്നും കിട്ടുകയുള്ളൂ എങ്കിലും ഞാൻ സിനിമയിൽ അഭിനയിക്കും. ഞാൻ 17 വർഷം സിനിമയിൽ പിടിച്ചുനിന്നതിന്റെ ഉത്തരം അതാണ്. പൈസ ലഭിക്കുമെങ്കിലും അതെല്ലാം സെക്കൻഡറിയാണ്. നമ്മുടെ പ്രൈമറിയായിട്ടുള്ള കാര്യം നമുക്ക് ഈ അഭിനയത്തിനോടും സിനിമയോടും നാടകത്തോടും കലയോടുമുള്ള സ്നേഹമാണ്. അതു കഴിഞ്ഞേ ബാക്കി കാര്യങ്ങളുള്ളൂ,’വിനയ് പറയുന്നു.

Content Highlight: Vinay Forrt says film industry is previlaged

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.