പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച ആളില്‍ നിന്നുമാണ് ഇയാള്‍ 6000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എത്തിയ വിജിലന്‍സ് സംഘമാണ് ഇയാളെ പിടികൂടിയത്.

പാലക്കാട് കോട്ടേപ്പാടം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വില്ലേജ് ഓഫിസറായ ഹരിദേവാണ് പിടിയിലായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ