ബോള്‍ഡായ സ്ത്രീ കഥാപാത്രങ്ങള്‍ പക്വമായ രീതിയില്‍ അവതരിപ്പിച്ച് ബോളിവുഡിന്റെ കരുത്തുറ്റ അഭിനേതാക്കളുടെ നിരയിലേക്ക് ഉയര്‍ന്ന നടിയാണ് വിദ്യാബാലന്‍. തന്റെ ജീവിതത്തിലെ ഉയര്‍ച്ചകളെയും താഴ്ച്ചകളെയുംക്കുറിച്ച് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ബോളിവുഡ് നടി വിദ്യാബാലന്‍.

ഒരു വ്യക്തിയെന്ന നിലയില്‍ സിനിമകളുടെ പരാജയം തന്നെ ഏറെ ബാധിക്കാറുണ്ടെന്ന് വിദ്യാബാലന്‍ പറഞ്ഞു. ഞാനതെല്ലാം വ്യക്തിപരമായാണ് എടുക്കാറുള്ള്. എന്നെ തന്നെ സ്വയം ചോദ്യം ചെയ്യുമായിരുന്നു. ഇതിന് പുറമെ എന്താണ് തെറ്റായി ചെയ്തതെന്ന് അന്വേഷിച്ച് നടക്കുമായിരുന്നു വിദ്യാബാലന്‍ പറഞ്ഞു.

എന്നാല്‍ ആ ഭയവും, അസുരക്ഷിതത്വവുമൊക്കെ എന്നെ മറ്റൊരു വശത്തു നിന്ന് ശക്തയാക്കി കൊണ്ടിരുന്നു.
ഞാന്‍ ആ സമയത്തൊക്കെ വലിയ ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടായിരുന്നു. വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയിലും ജീവിതത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിദ്യാ ബാലന്‍ ഫിലിം ഫെയറിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

”ആത്മവിശ്വാസം നഷ്ടപ്പെട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ എല്ലായ്‌പ്പോഴും എന്റെ പെര്‍ഫോമന്‍സിന് നല്ല അഭിപ്രായം ലഭിക്കാറുണ്ടായിരുന്നു. പക്ഷേ സിനിമകള്‍ക്ക് കൊമേഴ്‌സ്യല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നത് എന്നെ തളര്‍ത്തിയിട്ടുണ്ട്.
എന്റെ ശരീരത്തിന്റെ വലുപ്പമായി  ഇതിന് ബന്ധമുണ്ടോ എന്ന് പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചിരുന്നു.

തടിച്ചിയെന്ന വിളികേട്ട് വളര്‍ന്നയൊരാള്‍ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും തടിയിലേക്കാണ് നോക്കുക. എല്ലാം എന്റെ ശരീരവുമായി ബന്ധപ്പെട്ടതാണെന്ന് തന്നെയാണ് ഞാനും കരുതിയത്. എന്നാല്‍ പിന്നീട് ഇതിനെയെല്ലാം അതിജീവിക്കുകയായിരുന്നു.

എന്റെ ശരീരം വെച്ച് എന്നെ വിലയിരുത്തുന്നത് ഞാന്‍ നിര്‍ത്തി. ഡേര്‍ട്ടി പിച്ചര്‍ എന്ന സിനിമ എന്ന വിമോചിപ്പിച്ചു, കൂടുതല്‍ കംഫര്‍ട്ടബിളാക്കി. പിന്നീടാണ് എന്റെ ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകളാണ് ആരോഗ്യപരമായ പ്രശ്‌നങ്ങളിലേക്കും എന്നെ നയിച്ചതെന്ന് തിരിച്ചറിഞ്ഞത്” വിദ്യാബാലന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vidya Balan opens her heart says she was so insecure thinking about her weight