കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ സ്കോര്‍ മറികടക്കാനന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് ടീം പരാജയം സമ്മതിച്ചത്.
എന്നാലിപ്പോള്‍ ടീമിന്റെ പരാജയത്തേക്കാളും രണ്ടാം മത്സരത്തിനിടിയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഹര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയെയും അദ്ദേഹത്തിന്റെ അമ്മയെയും കുറിച്ച് അസഭ്യ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

മത്സരത്തിനിടയില്‍ ഫീല്‍ഡ് പ്ലേസ്മെന്റില്‍ തൃപ്തനാവാതിരുന്ന ഹര്‍ദിക് പാണ്ഡ്യ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതാണ് വീഡിയോയിലുള്ളത്.
Just because you are a better captain than rohit and you don’t eat 1000 vadapavs in a day…You can’t abuse his innocent mom on national television 💔#HardikAbusedRohitpic.twitter.com/HWnRVhtcG3
— Cheeku. (@primeKohli) July 10, 2022
This hardik pandya against Rohit Sharma incident is a a true example of “Respect is deserved, not demanded”#HardikAbusedRohitpic.twitter.com/5ZpDpccZA2
— Akshat (@ReignOfVirat) July 10, 2022
നാലാം ഓവറിന് ശേഷമാണ് സംഭവം നടന്നത്. ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡര്‍മാരോട് തന്നെയും ക്യാപ്റ്റനെയും അനുസരിക്കണമെന്ന് പരുഷമായ ഭാഷയില്‍ പറയുന്നതാണ് വീഡിയോയിലുള്ളത്.
പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ ക്രിക് ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് ഉറപ്പാക്കാനായിട്ടില്ല.
ഇതിന് പിന്നാലെ നിരവധി ആരാധകരാണ് പ്രസ്തുത വീഡിയോ പങ്കുവെച്ചുകൊണ്ട് ഹര്‍ദിക്കിനെതിരെ രൂക്ഷവിമര്ശനമുയര്ത്തുന്നത്.
ഇതാദ്യമായല്ല ഹര്‍ദിക് പാണ്ഡ്യ സഹതാരങ്ങളോട് മോശമായി പെരുമാറുന്നത്. ഐ.പി.എല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കെ, തന്നേക്കാള്‍ സീനിയര്‍ താരമായ മുഹമ്മദ് ഷമിയടക്കമുള്ള താരങ്ങളോട് ഹര്‍ദിക് നിലവിട്ടുപെരുമാറിയിരുന്നു.

അതേസമയം, ടി-20 പരമ്പരയിലെ 2-1 വിജയത്തിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കൊരുങ്ങുകയാണ്.
ചൊവ്വാഴ്ചയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഓവലാണ് മത്സരവേദി.
Content Highlight: Video titled Hardik Pandya abuses Rohit Sharma and his mother goes viral
