മലയാള സിനിമയിലെ അമരക്കാരിലൊരാളായ സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്വപ്രയത്നത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ദുല്‍ഖര്‍ സ്വന്തമാക്കിയത്. സീതാരാമം, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കാന്ത, ലക്കി ഭാസ്‌കര്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലാണ് ദുല്‍ഖര്‍ അന്യഭാഷയില്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിക്കാനും ദുല്‍ഖറിന് സാധിച്ചിരുന്നു.
ടോളിവുഡില്‍ ദുല്‍ഖഖറിന് വലിയ ആരാധക പിന്തുണ നേടിനല്‍കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ചിത്രമായിരുന്നു വെങ്കി അത്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കര്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച ചിത്രം എന്ന് നിസംശയം പറയാവുന്ന ലക്കി ഭാസ്‌കറിന് വലിയ സ്വീകാര്യതയായിരുന്നു പാന്‍ ഇന്ത്യന്‍ തലത്തില്‍ ലഭിച്ചത്. ഭാസ്‌കര്‍ കുമാര്‍ എന്ന ബാങ്കറുടെ കഥ പറഞ്ഞ ചിത്രം ക്രൈം ത്രില്ലര്‍ ഴോണറിലായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നുള്ള ആവശ്യങ്ങളും ഇതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്നിരുന്നു.
അതേസമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Venky Alturi talks about second part of Lucky Bhaskar movie starring Dulquer salmaan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.