ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് സുഖമില്ലായിരുന്നു; മണലില്‍ നിന്നപ്പോള്‍ ജലദോഷവും വന്നു: വേദിക
Malayalam Cinema
ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് സുഖമില്ലായിരുന്നു; മണലില്‍ നിന്നപ്പോള്‍ ജലദോഷവും വന്നു: വേദിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th March 2026, 7:00 pm

ആട് 3 തിയേറ്ററില്‍ ഗംഭീര കുതിപ്പ് തുടരുകയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകൡലെത്തിയ ചിത്രം, റിലീസ് ചെയ്ത് 5ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുകയാണ്. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ ഇതിനോടകം 85 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയുടെ റിലീസിന് മുമ്പേ വലിയ ഹൈപ്പുണ്ടായിരുന്നത് ചിത്രത്തിലെ ഐറ്റം ഡാന്‍സിനെ കുറിച്ചായിരുന്നു. നിഖില വിമലാണ് ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

പിന്നീട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വേദികയാണ് ഡാന്‍സ് ചെയ്യുന്നതെന്ന് വെളുപ്പെടുത്തുകയായിരുന്നു. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ സുല്‍ത്താന്‍ എന്ന ഗാനം സിനിമയുടെ തിയേറ്റര്‍ റിലീസന് മുമ്പ് പുറത്ത് വരികയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഡാന്‍സിന്റെ ഷൂട്ടിങ് സമയത്ത് തനിക്ക് സുഖമില്ലായിരുന്നുവെന്ന് വേദിക പറയുന്നു.

‘ആ പാട്ടിന്റെ ഷൂട്ടിന്റെ സമയത്ത് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു. നല്ല ജലദോഷവുമുണ്ടായിരുന്നു. പിന്നെ സുല്‍ത്താന്‍ എന്ന പാട്ടില്‍ മണലിന്റെ മുകളില്‍ നിന്നൊക്കെ ഡാന്‍സ് ചെയ്യുന്നില്ലേ…അതുകൊണ്ട് ആ പൊടിയും കൂടി അടിക്കുമ്പോള്‍ നല്ല ബുദ്ധിമുട്ടായിരുന്നു.

ശരിക്കും പനി വന്നു. ആ പാട്ട് കാണുമ്പോള്‍ എനിക്ക് വയ്യായിരുന്നു എന്നൊന്നും തോന്നില്ല. പാട്ട് നിങ്ങള്‍ കാണുമ്പോള്‍ ഞാന്‍ വളരെ ഈസിയായണ് ഡാന്‍സ് കളിച്ചതെന്ന് തോന്നും. ശരിക്കും ആ ഡാന്‍സ് സ്‌റ്റെപ്പ്‌സ് എല്ലാം ഈസിയായിരുന്നു. പക്ഷേ നമ്മള്‍ നല്ല എനര്‍ജിയില്‍ ഡാന്‍സ് ചെയ്യേണ്ടതായിട്ടുണ്ട്,’ വേദിക പറഞ്ഞു.

ആ ഡാന്‍സിലെ ഒരു പര്‍ട്ടികുലര്‍ ഭാഗത്ത് ഡാന്‍സ് ചെയ്ത് കഴിഞ്ഞിട്ട്, തന്റെ കഴുത്തിനൊക്കെ വല്ലാതെ വേദനയുണ്ടായിരുന്നുവെന്നും വേദന മാറ്റാനായി പിന്നെ ഒരുപാട് മരുന്നുകളൊക്കെ ഉപയോഗിച്ചുവെന്നും വേദിക കൂട്ടിച്ചേര്‍ത്തു.

Content Highlight: Vedhika about the dance in aadu3