വൈക്കം: വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. വാര്‍ത്താസംഘത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ബിപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അപകടം നടന്ന് 2 കിലോീറ്റര്‍ അകലെ ചെത്തിമംഗലത്താണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശി സജിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച വള്ളം ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല: മന്ത്രി എ.കെ ബാലന്‍

മൂന്ന് പേരെ ഇന്നലെ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജി, തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്‍ എന്നിവരെ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്താനായിരുന്നില്ല.

അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായര്‍ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്.

WATCH THIS VIDEO: