ഐ.പിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ മിന്നും പ്രകടനമാണ് വൈഭവ് സൂര്യവശി കാഴ്ചവെച്ചത്. ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 334.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കുട്ടിത്താരം ഉദയ സൂര്യന്‍മാരെ അടിച്ചുപറത്തിയത്.
12 sixes guys, 12! 🤯 pic.twitter.com/M0XvtWkdqD
— Rajasthan Royals (@rajasthanroyals) May 27, 2026
ഇതോടെ പല റെക്കോഡുകള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്നിങ്ങനെ പല റെക്കോഡും വൈഭവ് നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ 16 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈഭവ് മറ്റൊരു റെക്കോഡും തൂക്കിയിരിക്കുകയാണ്.
ഐ.പി.എല്‍ പ്ലേഓഫില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ചെന്നൈ സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്‌ക്കൊപ്പമാണ് 15 വയസുകാരന്‍ സ്ഥാനം നേടിയത്.
Fast. Faster. Vaibhav Sooryavanshi 🔥
Updates ▶️ https://t.co/OBIYYIuhbt #TATAIPL | #Eliminator | #TheFinalLeap | #SRHvRR pic.twitter.com/hhCYwHVQHr
— IndianPremierLeague (@IPL) May 27, 2026
ഐ.പി.എല്‍ പ്ലേഓഫില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടുന്നവര്‍
(താരം, പന്ത്, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍)
വൈഭവ് സൂര്യവംശി – 16 – ഹൈദരാബാദ് – 2026*
സുരേഷ് റെയ്‌ന – 16 – പഞ്ചാബ് – 2014
ആദം ഗില്‍ക്രിസ്റ്റ് – 17 – ദല്‍ഹി – 2009
എം.എസ്. ധോണി – 20 – മുംബൈ – 2012
ഡ്വെയ്ന്‍ ബ്രാവോ – 21 – ചെന്നൈ – 2013
🤯 Best strike rate in an IPL season: 243
6️⃣ Most sixes in an IPL season: 65
💗 Most runs by an uncapped player: 680
🫡 Fastest fifty in IPL Playoffs: 16 ballsAll of this. At 15-years-old. Take a bow, Vaibhav Sooryavanshi 🔥 pic.twitter.com/nRL8BzRjOZ
— Rajasthan Royals (@rajasthanroyals) May 27, 2026
റെക്കോഡുകള്‍ക്ക് പുറമെ ഈ സീസണില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കാനും വൈഭവിന് സാധിച്ചു. 15 ഇന്നിങ്‌സില്‍ 680 റണ്‍സുമായി താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സീസണില്‍ ബാറ്റ് വീശിയത്.
അതേസമയം മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
Same place. Same time. Milte hai parso 👊💗 pic.twitter.com/kNaASi08DW
— Rajasthan Royals (@rajasthanroyals) May 27, 2026
മത്സരത്തില്‍ വൈഭവിന് പുറമെ ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ഹൈദരാബാദിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 38 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ്.
ഹൈദരാബാദ് ബൗളിങ് നിരയില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Sooryavanshi Achieve Big Record In IPL Playoff With Suresh Raina
