[]വാഷിങ്ടണ്‍: ലാഹോറിലെ യു.എസ് കോണ്‍സുലേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അമേരിക്ക പിന്‍വലിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടി. []

അത്യാവശ്യ ജീവനക്കാരൊഴികെ മറ്റ് ഉദ്യോഗസ്ഥരോട് പാക്കിസ്ഥാനിലെ ലഹോറിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ യുഎസ് ഭരണകൂടം നിര്‍ദ്ദേശിച്ചു.

ആക്രമണമുണ്ടായേക്കുമെന്ന വിശ്വസനീയമായ വിവരത്തെത്തുടര്‍ന്നാണ് നടപടി. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്.

ലാഹോറിലേക്ക് താമസം മാറ്റാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലേക്ക് പോകുന്ന പൗരന്‍മാര്‍ക്കായി അമേരിക്ക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.