കൊളറാഡോ  : ബാറ്റ്മാന്‍ സിനിമയുടെ പ്രദര്‍ശനസമയത്തുണ്ടായ വെടിവെപ്പില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളോറാഡോയിലാണ് സംഭവം.[]

ബാറ്റ്മാന്‍ സീരീസിലെ “ഡാര്‍ക് നൈറ്റ് റൈസസ്” എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കേയാണ് സംഭവം നടന്നത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 10 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തിയേറ്ററിനുള്ളില്‍ പ്രവേശിച്ച ഒരാള്‍ പതുക്കെ കോണിപ്പടിയില്‍ കയറി ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.