ഈ വര്‍ഷത്തെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്ന് എന്ന് പലരും വിശേഷിപ്പിച്ച ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങിയത്. അബദ്ധത്തില്‍ ഒരാളെ കൊലപ്പെടുത്തിയ നാല് പൊലീസുകാര്‍ ആ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ കഥ.
പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ് ഭരതന്‍, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ആദ്യപകുതി മുന്നോട്ടു പോകുന്നത് ഇവരുടെ കഥാപാത്രങ്ങളിലൂടെയാണ്. സ്റ്റേഷനില്‍ വെച്ച് തങ്ങളെ ആക്രമിച്ച് രക്ഷപ്പെടുന്ന പ്രതിയെ അബദ്ധത്തില്‍ വെടിവെച്ച് കൊലപ്പെടുത്തുന്നിടത്താണ് ചിത്രം ത്രില്ലര്‍ ട്രാക്കിലേക്ക് മാറുന്നത്.

ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ പല കാര്യങ്ങളും സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. അത്തരത്തില്‍ പലരും എടുത്തുപറയുന്ന ഒന്നാണ് ഉണ്ണിമായ പ്രസാദിന്റെ പെര്‍ഫോമന്‍സ്. ചിത്രത്തില്‍ പലരുടെയും പെര്‍ഫോമന്‍സ് വളരെ നാച്ചുറലായി അനുഭവപ്പെട്ടപ്പോള്‍ ഉണ്ണിമായയുടെ പ്രകടനം മാത്രം കല്ലുകടിയായെന്ന് പലരും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.
പ്രത്യേകിച്ച് കൊലപാതകത്തിന് ശേഷം ഉണ്ണിമായ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രം കരയുന്ന സീന്‍ വളരെ ബോറായിട്ടുണ്ടെന്നാണ് പൊതുവേയുള്ള കമന്റുകള്‍. തിയേറ്റര്‍ റിലീസ് സമയത്തും ചിലര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വളരെ സീരിയസായ സീനില്‍ ഉണ്ണിമായയുടെ കരച്ചില്‍ കണ്ടിട്ട് ചിരി വന്നെന്നും കമന്റുകളുണ്ട്.

ഒ.ടി.ടി റിലീസിന് പിന്നാലെ ഈ സീനിനെ അങ്ങേയറ്റം വിമര്‍ശിച്ചുകൊണ്ടാണ് പല പോസ്റ്റുകളുമുള്ളത്. സീരിയസ് സീനില്‍ ഇങ്ങനെ ചിരിപ്പിക്കാന്‍ ഉണ്ണിമായക്ക് മാത്രമേ സാധിക്കുള്ളൂ എന്നും ചിലര്‍ പരിഹസിക്കുന്നു. അംഗനവാടിയില്‍ ഉപ്പുമാവ് കിട്ടാത്ത കുട്ടികളുടെ കരച്ചില്‍ ഇതുപോലെയാണെന്നും കരച്ചിലിന്റെ സ്‌ക്രീന്‍ ഷോട്ടിന് കമന്റുകള്‍ പങ്കുവെക്കുന്നവരുണ്ട്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിന് മുമ്പ് പൊലീസ് വേഷം ചെയ്ത അഞ്ചാം പാതിരയിലും ഉണ്ണിമായക്ക് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ഡി.സി.പി കാതറിന്‍ മരിയയുടെ ചില റിയാക്ഷനുകള്‍ ഇന്നും മീം പേജുകളില്‍ വൈറലാണ്. എന്നാല്‍ ഉണ്ണിമായയുടെ പ്രകടനത്തെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. പലരും കരയുന്നത് പല രീതിയിലാണെന്നും അതില്‍ ട്രോളേണ്ട കാര്യമില്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം.

ഉണ്ണിമായ പ്രസാദ് നല്ല നടിയാണെന്നും അവരുടെ മികച്ച പ്രകടനം പലപ്പോഴും മലയാള സിനിമ കണ്ടിട്ടുണ്ടെന്നും കമന്റുകളുണ്ട്. പറവയിലെ ടീച്ചര്‍ റോളും ജോജിയിലെ ബിന്‍സിയും ഉണ്ണിമായ എന്ന പെര്‍ഫോമര്‍ ഗംഭീരമാക്കിയ കഥാപാത്രങ്ങളാണെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.
Content Highlight: Unnimaya’s crying scene in Pradhama Drishtya Kuttakkar getting trolls
