ന്യൂദല്‍ഹി: ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് നേരിടാന്‍ പ്രിയാ രണണിയ്ക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തുമെന്ന് ട്വിറ്റര്‍ ലോകം. പ്രിയാരമണിയ്‌ക്കെതിരെ ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരം ദല്‍ഹി പാട്യാല കോടതിയിലാണ് അക്ബര്‍ കേസ് നല്‍കിയിരുന്നത്.

90കളില്‍ അക്ബറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് 7 വനിതാ മാധ്യമപ്രവര്‍ത്തകരാണ് രംഗത്തെത്തിയിരുന്നത്.

അക്ബറിനെതിരെ രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനയൊന്നുമല്ല ഞങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളത് ഞങ്ങള്‍ക്കല്ല മറിച്ച് അക്ബറിനാണ്. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തക പ്രിയാ രമണി ഇന്ത്യന്‍ എക്‌സപ്രസിനോടു പറഞ്ഞു. സത്യമാണ് അപകീര്‍ത്തിക്കേസിനെതിരെയുള്ള എറ്റവും മികച്ച ആയുധമെന്നും അതു കൊണ്ട് അക്ബറിന്റെ അപകീര്‍ത്തി കേസിനെ താന്‍ ഭയക്കുന്നില്ലെന്നും പ്രിയ പറഞ്ഞിരുന്നു.