തമിഴില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള താരങ്ങളിലൊരാളാണ് വിക്രം. ആരാധകര്‍ സ്‌നേഹത്തോടെ ചിയാന്‍ എന്ന് വിളിക്കുന്ന വിക്രം വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. 60ാം വയസിലും മുപ്പതുകാരന്റെ ചുറുചുറുക്കോടെ നടക്കുന്ന വിക്രത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മകന്‍ ധ്രുവ് വിക്രം പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ചിയാന്‍ വിക്രം ഭക്ഷണം കഴിക്കുന്നതിന്റെയും സ്‌റ്റൈലായി നടക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വീഡിയോയുടെ പല വേര്‍ഷനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.