[]കൊച്ചി: ഏറണാകുളം മഹാരാജാസ് ഗവണ്‍മെന്റ് ലോ കോളജില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരം നിലം പതിച്ചു. ബദാം മരമാണ് രാവിലെ ഒന്‍പതരയോടെ കടപുഴകി വീണത്.
നിരവധി ശാഖകളായി കൊളജിന് മുകളില്‍ തണലേകി നിന്ന ബദാം മരത്തിന്റെ മുക്കാല്‍ ഭാഗവും ദ്രവിച്ച നിലയിലായിരുന്നു. എന്നിട്ടും പ്രൗഢഗംഭീരതയോടെ കോളജിന്റെ ഹൃദയഭാഗത്ത് നിലകൊണ്ട ബദാം മരം ക്യാമ്പസിലെ സര്‍ഗാത്മക സമരങ്ങള്‍ക്കും പോര്‍വിളികള്‍ക്കും സാംസ്‌കാരികതയ്ക്കും യുവാവേശങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു.
കൊളജില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുമ്പായിരുന്നു സംഭവം എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സ് പോലീസ് സഹായത്തോടെ മരത്തിന്റെ ശാഖകള്‍ നീക്കം ചെയ്തു.
