രാജ്യത്തെ ആഡംഭര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് ചൂടുപകരാന്‍ പുതിയ അഞ്ച് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെഴ്‌സിഡീസ് ബെന്‍സ്.[]
ഹാച്ച് ബാക്ക്, കൂപ്പെ, എസ്‌യുവി എന്നീ വിഭാഗങ്ങളില്‍പെടുന്ന മോഡലുകള്‍ ഒരു വര്‍ഷത്തിനകം വില്‍പ്പനയ്‌ക്കെത്തും. ഇതില്‍ ആദ്യമെത്തുക പുതിയ ജിഎല്‍ ക്ലാസാണ്.
ബെന്‍സിന്റെ മുന്തിയ എസ്‌യുവിയായ ജിഎല്‍ ക്ലാസിന്റെ പരിഷ്‌കരിച്ച പതിപ്പിന് 435 ബിഎച്ച്പി 700 എന്‍എം ശേഷിയുള്ള 4.7 ലീറ്റര്‍ വി 8 എന്‍ജിനാണ് ശക്തി പകരുന്നത്. ഈ മാസം 16 ന് വിപണിയിലെത്തും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ ബി ക്ലാസിന്റെ ഡീസല്‍ വേരിയന്റാണ് അടുത്തത്. യൂറോപ്യന്‍ വിപണിയില്‍ വന്‍ വില്‍പ്പന വിജയം നേടിയ പ്രീമിയം ഹാച്ച് ബാക്കായ എ ക്ലാസും ഈ വര്‍ഷം തന്നെയെത്തും. മെഴ്‌സിഡീസ് ബെന്‍സിന്റെ മോഡല്‍ ശ്രേണിയില്‍ ഏറ്റവും വിലക്കുറവുള്ള മോഡലായ എ ക്ലാസിന് 20 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില.
സിഎല്‍എ കൂപ്പെ , ജിഎല്‍എ കോംപാക്ട് എസ്!യുവി എന്നീ മോഡലുകള്‍ വര്‍ഷാവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ വില്‍പ്പനയ്‌ക്കെത്തും. ബിഎംഡബ്ല്യു എക്‌സ് വണ്‍ , ഔഡി ക്യൂ ത്രീ എന്നിവയ്ക്ക് എതിരാളിയാണ് ജിഎല്‍എ. രാജ്യത്ത് ബെന്‍സിന്റെ ഏറ്റവും വിലക്കുറവുള്ള കൂപ്പെയായിരിക്കും സിഎല്‍എ.
ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവിലെ വില്‍പ്പനയില്‍ മെഴ്‌സിഡീസ് ബെന്‍സ് മൂന്നാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തേക്ക് കയറ്റം നേടിയിരുന്നു. പുതിയ മോഡല്‍ നിര കൂടി വരുന്നതോടെ സ്ഥിതി വീണ്ടും മെച്ചപ്പെടുമെന്ന പ്രതീക്ഷ ജര്‍മന്‍ കമ്പനിയ്ക്കുണ്ട്.
