പാലക്കാട്: പാലക്കാട്ടെ പി.വി അന്‍വറിന്റെ റോഡ് ഷോ പരിപാടിക്ക് ഏജന്റ് വഴി എത്തിയതാണെന്ന് പറഞ്ഞ യുവതിയെ അന്‍വറിന്റെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. യുവതിയെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ന്യൂസ് 24×7 മലയാളം ന്യൂസാണ് പുറത്തുവിട്ടത്.
ആരാണ് നിങ്ങളോട് റാലിക്ക് കേറി നില്‍ക്കാന്‍ പറഞ്ഞതെന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വേറൊരാള്‍ റാലിയില്‍ കേറി നില്‍ക്കാന്‍ പറഞ്ഞുവെന്നും ഡി.എം.കെ വിളിച്ചിട്ട് വന്നതല്ലെന്നും പണം വാങ്ങിയല്ല പരിപാടിയില്‍ പങ്കെടുത്തതുമെന്നാണ് സ്ത്രീ പറയുന്നത്.
