തിരുവനന്തപുരം: കേരള അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്.
വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസ് പ്രൈടൈം ചര്‍ച്ചയിലാണ് മന്ത്രിയുടെ പ്രതികരണം.
‘കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നത്’, ഐസക് പറഞ്ഞു.
വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാത തുറക്കാന്‍ കര്‍ണാടകം ഇതുവരെ തയ്യാറായിട്ടില്ല. കര്‍ണാടകം കടത്തിവിടാത്തത് കാരണം ആംബുലന്‍സിലെത്തിയ ഒരു രോഗി മരിച്ച ദാരുണമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി.
