കെയര്‍ പദ്ധതിക്ക് ബജറ്റില്‍ മുപ്പത് കോടി; പ്രഖ്യാപനവുമായി മന്ത്രി കെ.എന്‍ ബാലഗോപാല്‍
Kerala
കെയര്‍ പദ്ധതിക്ക് ബജറ്റില്‍ മുപ്പത് കോടി; പ്രഖ്യാപനവുമായി മന്ത്രി കെ.എന്‍ ബാലഗോപാല്‍
നിഷാന. വി.വി
Saturday, 7th February 2026, 1:29 pm

തിരുവനന്തപുരം: അപൂര്വ്വ ജനിതകരോഗമായ സ്‌പൈനല് മസ്‌ക്കുലര് അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കെയര് പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന സര്ക്കാര്.

കെയര് പദ്ധതിക്ക് ഊര്ജ്ജം പകരുന്നതായി ഈ വര്ഷത്തെ ബജററില് 30 കോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന് ബാലഗോപാല് അറിയിച്ചു.

അപൂര്വ ജനിതകരോഗമായ സ്‌പൈനല് മസ്‌കുലര് അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന് ഈ സര്ക്കാര് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘വളരയധികം ചെലവേറിയ ഈ രോഗത്തിന്റെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കുന്നതിനായി 2024-ല് മുഖ്യമന്ത്രി ‘കെയര്‘ (KARE-kerala united against rare diseasse) എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

സുമനസ്സുകളുടെ സഹായത്തോടെ ചികിത്സാ സഹായം എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെങ്കിലും, മരുന്നിന്റെ തുടര്ച്ച ഉറപ്പാക്കാന് സര്ക്കാര് തലത്തില് തന്നെ അടിയന്തര ഇടപെടല് ആവശ്യമാണെന്ന് ‘ക്യൂര് എസ്.എം.എ ഫൗണ്ടേഷന് ഓഫ് ഇന്ത്യ’ നിവേദനത്തിലൂടെ അഭ്യര്ത്ഥിച്ചിരുന്നു.

മരുന്നിന്റെ ലഭ്യത തടസ്സപ്പെട്ടാല് നാല്പതോളം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ സാഹചര്യം അവര് ശ്രദ്ധയില്പ്പെടുത്തുകയുണ്ടായി. പേറ്റന്റ് കാലാവധി കഴിഞ്ഞ് കുറഞ്ഞ ചെലവിലുള്ള മരുന്നുകള് വിപണിയില് എത്തുന്നത് വരെ ഈ കുട്ടികള്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്,’ കെ.എന് ബാലഗോപാല് പറഞ്ഞു.

അതുകൊണ്ടു തന്നെ ഈ വര്ഷത്തെ ബജറ്റില് കെയര് പദ്ധതിക്ക് ഊര്ജ്ജം പകരുന്നതിനായി 30 കോടി രൂപ വകയിരുത്തിയ വിവരം സന്തോഷപൂര്വ്വം അറിയിക്കുന്നുവെന്നും ചികിത്സ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനും, എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങള്ക്ക് ക്ക് പൂര്ണ പിന്തുണ നല്കാനും ഈ സര്ക്കാര് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Thirty crores in the budget for the CARE project; Minister KN Balagopal announces

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.