ഹാസ്യകഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായ നടിയാണ് തെസ്‌നിഖാന്‍. 1988 ൽ ഡെയ്‌സി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം ആണ് സിനിമാലോകത്ത് തെസ്‌നിക്ക് ശ്രദ്ധ നേടി നൽകിയത്. പിന്നീട് ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം, ഇപ്പോൾ സിനിമക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.
ഇപ്പോൾ തന്റെ 37 വർഷത്തെ സിനിമാജീവിതത്തെകുറിച്ച് മനസ് തുറക്കുകയാണ് തെസ്നി ഖാൻ. വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്റെ ആദ്യചിത്രമായ ഡെയ്‌സി എന്ന സിനിമയിൽക് അവസരം ലഭിച്ചതിനെക്കുറിച്ചു തെസ്നി സംസാരിക്കുന്നു. കൊച്ചിൻ കലാഭവനിൽ പണ്ട് അവതരിപ്പിച്ച ഒരു ഡാൻസ് പ്രോഗ്രാം ആയിരുന്നു ആദ്യചിത്രത്തിൽ അവസരം ലഭിക്കാൻ കാരണമായത് എന്ന് തെസ്നി പറയുന്നു.
തെസ്നി ഖാൻ. Photo: Filmibeat
സിനിമയിൽ നിലനിൽക്കാൻ കഴിവിനേക്കാൾ ഭാഗ്യം വേണം എന്നും, കാര്യസ്ഥൻ, പോക്കിരിരാജ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് കരിയർ മെച്ചപ്പെട്ടത് എന്നും താരം പറഞ്ഞു. ട്രിവാൻഡ്രം ലോഡ്‌ജ് റിലീസായപ്പോൾ സംവിധായകൻ പ്രിയദർശൻ അഭിനന്ദിച്ചതും തെസ്നി ഓർത്തെടുത്തു. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങൾ ആവർത്തിച്ച് ചെയ്യേണ്ടിവരുമ്പോൾ താൻ ടൈപ്പ് കാസ്‌റ്റ് ആയിപ്പോകുമെന്ന് സംശയം തോന്നിയിരുന്നതായും നടി പറയുന്നു.
‘ട്രിവാൻഡ്രം ലോഡ്‌ജ് റിലീസായപ്പോൾ ആ ചിത്രം ഇൻ്റർനാഷനൽ മൂവിയുടെ നിലവാരമുള്ളതാണെന്ന് പ്രിയദർശൻ സാർ പറഞ്ഞു. എൻ്റെ അഭിനയത്തേയും അദ്ദേഹം പ്രശംസിച്ചു. വലിയ അഭിമാനം തോന്നിയ സംഭവമാണ് അത്. അത്തരം കഥാപാത്രങ്ങൾ വീണ്ടും വന്നു. ടൈപ്പ് കാസ്‌റ്റ് ആയിപ്പോകുമെന്നു സംശയം തോന്നി. അതിനാൽത്തന്നെ അത്തരം കഥാപാത്രങ്ങൾ വേണ്ടന്നു തീരുമാനിച്ചു,’ തെസ്നി പറയുന്നു.
തെസ്നി ഖാൻ. മമ്മൂട്ടി. Photo:
ടൈപ്പ് കാസ്റ്റ് ആകുമെന്ന ഭയമുണ്ടായിരുന്നിട്ടും, അത് കാര്യമാക്കാതെ മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട്, അത്ര ഇഷ്ടത്തോടെയല്ലെങ്കിലും ചെയ്ത കഥാപാത്രത്തെ കുറിച്ചും തെസ്നി പറഞ്ഞു.
‘പുള്ളിക്കാരൻ സ്‌റ്റാറാ എന്ന സിനിമയിലും സമാനസ്വഭാവമുള്ള കഥാപാത്രമായിരുന്നു. പക്ഷേ, അത് ഉപേക്ഷിക്കാനായില്ല. മമ്മൂക്കയുമായുള്ള കോംബിനേഷൻ സീൻ ആണെന്നു പറഞ്ഞപ്പോൾ ഇഷ്ടത്തോടെയല്ലെങ്കിലും ആ കഥാപാത്രം ഏറ്റെടുത്തു, തെസ്നി പറയുന്നു.
Content Highlight: Thesni khan talks about acting with Mammootty