ഇനി ബിഗ് 'M'സിന് ആക്ഷന്‍ ടൈം; പേട്രിയറ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്
Malayalam Cinema
ഇനി ബിഗ് 'M'സിന് ആക്ഷന്‍ ടൈം; പേട്രിയറ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th April 2026, 7:00 pm

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ ബിഗ് എമ്മസുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പുണ്ടായിരുന്നു. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്റുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ആവേശം നിറച്ച് കൊണ്ട് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറിങ്ങിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്തമായ ലോക്കേഷനില്‍നിന്ന് മമ്മൂട്ടിയും മോഹന്‍ലാലുമാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഒരു സ്‌പൈ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമന്നെ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്.

നയന്‍താരയുടെ ഡയലോഗോട് കൂടിയാണ് സിനിമയുടെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. അറിയിപ്പ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന് ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രാജീവ് മേനോന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍ കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. മനുഷ് നന്ദനാണ് ചിത്രത്തിുന്റെ ഛായാഗ്രഹണം.

വന്‍ ബജറ്റില്‍ നാല് രാജ്യങ്ങളിലായി 150 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്. സ്പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.  സിനിമയില്‍ ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, സനല്‍ അമന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മെയ് 1ന് സിനിമ  തിയേറ്ററുകളിലെത്തും.

Content Highlight: The trailer of Patriot, directed by Mahesh Narayanan, starring Mohanlal and Mammootty, is out