തിരുവനന്തപുരം: കായികാ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കായികാധ്യാപകരാകാം എന്നുള്ളതായിരുന്നു ഉത്തരവ്. അത് വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് വഴിവെച്ചത്.
ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന്റെ ഫലമായി റവന്യൂ ജില്ലാ കായികമേളകള്‍ കായിക അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയതു.
എന്നാല്‍ ഇത് റദ്ദാക്കുന്നതിനു വേണ്ടി പ്രതിഷേധങ്ങള്‍ വീണ്ടും തുടരുകയാണുണ്ടായത്. കയികമേള തടസപ്പെടുത്തി നടത്തിയ സമരങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജുണ്ടാവുകയും അറസ്റ്റ് ചെയ്യ്ത് നീക്കുകയും ചെയ്തു. സമരത്തെ തുടര്‍ന്ന് അമ്പത്തിയെട്ടാമത് സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് മാറ്റിവെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
